Wednesday, October 17, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 03.20 PM

അമിത വണ്ണം കുറയ്ക്കാന്‍, ജീവിതക്രമത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/248317/ayurveda130918a.jpg

അമിത വണ്ണം കുറയ്ക്കാന്‍

എന്റെ മകള്‍ക്കു വേണ്ടിയാണ്. അവള്‍ക്ക് 19 വയസ്. അമിത വണ്ണമാണ് അവളുടെ പ്രശ്‌നം. ആര്‍ത്തവം കൃത്യമായി ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നു. വറുത്തതും പൊരിച്ചതുമൊന്നും കഴിക്കുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി നടത്തമുണ്ട്. വൈകിട്ട് മൂന്നു കിലോമീറ്റര്‍ നടക്കും. എന്നിട്ടും വണ്ണത്തില്‍ കാര്യമായ മാറ്റമൊന്നും കണ്ടുവരുന്നില്ല. ആയുര്‍വേദത്തില്‍ വണ്ണം കുറയാന്‍ മരുന്നകള്‍ ധാരാളമുള്ളതായി അറിയുന്നു. ആയുര്‍വേദ വിധിപ്രകാരം എന്തെല്ലാം മരുന്നുകള്‍ കഴിക്കണം. ജീവിതക്രമത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
----- ശോഭനകുമാരി , ആലപ്പുഴ

അമിത വണ്ണം ഇന്ന് വലിയൊരു ആരോഗ്യപ്രശ്‌നംതന്നെയായി മാറിയിരിക്കുന്നു. നിങ്ങളുടെ മകള്‍ക്ക് 19 വയസാണ്. അമിത വണ്ണം കുട്ടിയെ മാനസികമായി പോലും തളര്‍ത്തിയെന്നുവരും.

അതിനാല്‍ കുട്ടിക്ക് മാനസികമായ പിന്തുണ നല്‍കുകയാണ് ആദ്യം വേണ്ടത്. എന്തായാലും ജീവിതക്രമത്തില്‍ ഇപ്പോള്‍തന്നെ ശ്രദ്ധിക്കുന്നത് നല്ലകാര്യം. ഭക്ഷണക്രമീകരണവും നടത്തവുമൊക്കെ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ വളരെ പെട്ടെന്ന് വണ്ണം കുറയുമെന്ന് കരുതാനാവില്ല.

ക്രമേണ വണ്ണം കുറയ്ക്കുന്നതാണ് ഉത്തമവും. കൊഴുപ്പ്, പാല്‍, അരിയാഹാരങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ നിന്നും കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ ലഘുവായ ആഹാരം മതി. ഇഡലിയോ ദോശയോ ഒന്നുമതി. ഒപ്പം ഒരു ഗ്ലാസ് കട്ടന്‍ ചായ. ഉച്ചയ്ക്ക് ഒരു കപ്പ് ചോറ് കഴിക്കാം.

വെജിറ്റബിള്‍ സലാഡ് കൂടുതല്‍ ഉള്‍പ്പെടുത്തണം. വൈകിട്ട് പഴവര്‍ഗങ്ങള്‍ കഴിക്കാം. ആപ്പിളോ ഓറഞ്ചോ ഒരെണ്ണം. രാത്രിയില്‍ ഒരു ചപ്പാത്തിയും വെജിറ്റബിള്‍ സാലഡുമാവാം. ഈ ആഹാരക്രമം പരീക്ഷിച്ചു നോക്കുക.

കൂടാതെ വരുണാദി കഷായം 15 മില്ലി ലിറ്റര്‍, 40 മില്ലി ലിറ്റര്‍ തിളപ്പിച്ചാറിയ
വെള്ളം ചേര്‍ത്ത് 2 നേരം ഭക്ഷണത്തിന് മുമ്പ് കഴിക്കുക. ത്രിഫല ചൂര്‍ണം ഒരു ടീസ്പൂണ്‍ രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ദുര്‍മേദസ് കുറയാന്‍ സഹായിക്കും.

Ads by Google
Thursday 13 Sep 2018 03.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW