Friday, June 21, 2019 Last Updated 43 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.12 PM

ചുംബനരംഗങ്ങളില്‍ ഇനിയും അഭിനയിക്കും; ബിക്കിനി ധരിക്കുന്നതു നീന്താനാണ്, സാരിയുടുത്തുകൊണ്ട് ആരെങ്കിലും നീന്തുമോ? സാമന്തയുടെ തുറന്നുപറച്ചില്‍

uploads/news/2018/09/248295/CiniINWsamatha130918a.jpg

ഒരേദിവസം തന്റെ രണ്ടു ചിത്രങ്ങള്‍ റിലീസാകുന്ന ഒരു നടിയെ സംബന്ധിച്ചിടത്തോളം അതൊരു ബഹുമതിയാണ്. നടി സാമന്തയാണ് ആ ഭാഗ്യവതി. അവരുടെ ഇരുമ്പ്ത്തിരൈ, നടികള്‍ തിലകം എന്നീ ചിത്ര ങ്ങള്‍ ഒരേദിവസം റിലീസായെന്നു മാത്രമല്ല, സാമാന്യവിജയവും നേടി.

ഇനിമേല്‍ എന്നെ സാമന്ത അക്കിനേനി എന്ന് വിളിക്കണം. ആന്ധ്രയിലെ അക്കിനേനി കുടുംബത്തിന്റെ മരുമകളല്ലേ് ഞാന്‍. നാഗാര്‍ജുനയുടെ മകന്റെ ഭാര്യയായ സാമന്ത പറയുന്നു. വിവാഹശേഷം മറ്റൊരു നടിക്കും ലഭിക്കാത്ത ഭാഗ്യമാണ് സാമന്തയ്ക്ക് സിദ്ധിച്ചിരിക്കുന്നത്.

? ഈ വിജയം നിങ്ങളെങ്ങനെ കാണുന്നു.


ഠ ഞാന്‍ അതിയായ സന്തോഷത്തിലാണ്. ഹീറോമാര്‍ എത്ര കണ്ടു പ്രായമായാലും അവര്‍ ഹീറോമാരാണ്. ഉദാഹരണത്തിന് അമിതാബ് സാറും ഋഷികപൂറും ഇന്നും ഹിന്ദിസിനിമയില്‍ അജയ്യരല്ലേ? പക്ഷേ കല്യാണം കഴിഞ്ഞ ഒരു നടിയെ സംബന്ധിച്ച് മുപ്പതാം വയസില്‍ത്തന്നെ അക്കച്ചിയായോ, അമ്മാവിയായോ, അമ്മയോയായി അഭിനയിക്കാനുള്ള വിധിയാണ്.

സമര്‍ഥയായ ഒരു നടിക്ക് വിവാഹം കഴിഞ്ഞാല്‍ നായികയായി അഭിനയിക്കാനുള്ള അര്‍ഹതയില്ലാതെ വരുമോ? ഈ പ്രശ്‌നംമൂലം എത്രയെത്ര നടിമാര്‍ വിവാഹിതരാകാതെ കഴിയുന്നു? ഈയൊരു സമ്പ്രദായം മാറണം. മാറിയേ പറ്റൂ.

എനിക്ക് കിട്ടിയ ഈ തുടര്‍വിജയം ഒരു മാറ്റത്തിനു തുടക്കമാവുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ വിജയംകൊണ്ട് ഞാന്‍ സംതൃപ്തയല്ല. ഭാവിയില്‍ ഒരു പത്ത് ഹിറ്റ് പടങ്ങളിലെങ്കിലും എനിക്ക് സംഭാവന ചെയ്യണം.

uploads/news/2018/09/248295/CiniINWsamatha130918.jpg

? നിങ്ങള്‍ തെക്കേ ഇന്ത്യയിലെ ഒരു വലിയ ഹീറോയിന്‍ തന്നെയാണ്. ഭര്‍ത്താവ് ആന്ധ്രയിലെ പ്രമുഖ ഹീറോയും. നിങ്ങളുടെ അമ്മാവന്‍ ഇന്നും ഈ ഫീല്‍ഡില്‍ നായകനായി നിലനില്‍ക്കുന്നു. അങ്ങനെയിരിക്കെ നടികര്‍തിലകം എന്ന ചിത്രത്തില്‍ നിങ്ങള്‍ത്തന്നെയല്ലേ നായികാസ്ഥാനം അലങ്കരിക്കേണ്ടത്.


ഠ സാവിത്രിയമ്മയുടെ രൂപത്തിലും ശാരീരികമായ കാഴ്ചപ്പാടിലും കീര്‍ത്തിയല്ലാതെ മറ്റൊരു നടിക്കും ആ വേഷം കൈകാര്യം ചെയ്യാനാവില്ല. അത്രകണ്ട് തന്മയത്വമായിട്ടാണ് കീര്‍ത്തി അഭിനയിച്ചത്. ഈ ജീവചരിത്ര സിനിമയില്‍ ഒരു പങ്കാളിയായതില്‍ വളരെ സന്തോഷിക്കുന്നവളാണ് ഞാന്‍.

ഇതില്‍ ഞാനൊരു പോസ്റ്റര്‍ ഗേള്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ കുടുംബത്തിനും ഈ പടത്തില്‍ ഞാന്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ട്. നാഗചൈതന്യയുടെ വല്യച്ഛന്‍ നാഗേശ്വരറാവുവിന്റെ ഒപ്പം സാവിത്രിയമ്മ ഒരുപാട് പടത്തില്‍ അഭിനയിച്ചിട്ടുണ്ട്.

? ഇങ്ങനെ നിരന്തരം അധ്വാനിക്കുന്ന നിങ്ങള്‍ക്ക് പുതിയ മരുമകളെന്ന നിലയ്ക്ക്, ആ കുടുംബത്തോടൊപ്പം കഴിയാനുള്ള സമയം കുറവല്ലേ.


ഠ ജോലിക്കുപോകുന്ന പെണ്ണുങ്ങള്‍ എല്ലാവരും നേരിടേണ്ടിവരുന്ന ഒരു പ്രശ്‌നമാണല്ലോ ഇതും ഒരു നടിയോട് മാത്രം ചോദിക്കുന്നത് ന്യായമാണോ? വീട്ടില്‍ ഞങ്ങള്‍ സിനിമയെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാറില്ല. ആരായി അഭിനയിക്കുന്നതെന്നോ, ആരോടൊപ്പം അഭിനയിക്കുന്നതെന്നോ, ഷൂട്ടിംഗ് സ്‌പോട്ടില്‍ എന്താണ് സംഭവിച്ചതെന്നോ ഒന്നും തന്നെ എന്റെ ഭര്‍ത്താവ് എന്നോട് പറയാറില്ല. ഞാനും അങ്ങനെയാണ്.

വൈകുന്നേരം ആറുമണിക്കുശേഷമാകും ഞങ്ങളുടെ സമയം. ഇതിനിടെ ഞങ്ങളുടെ തൊഴിലിനെക്കുറിച്ച് പരസ്പരം പറഞ്ഞ് സമയം വേസ്റ്റാക്കാറില്ല അദ്ദേഹം. എനിക്ക് നല്ല ഭര്‍ത്താവായും ഞാന്‍ അദ്ദേഹത്തിന് നല്ല ഭാര്യയായും പരസ്പരം മനസിലാക്കുന്ന പ്രിയപ്പെട്ട നിമിഷങ്ങളായിരിക്കും അപ്പോള്‍.

അമ്മയായാലും ഞാന്‍ സിനിമയില്‍ത്തന്നെയുണ്ടാകും. ഒരു നടിയായി എനിക്ക് മാര്‍ക്കറ്റുണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് എനിക്ക് ദു:ഖമില്ല. എന്തെങ്കിലും ഒന്ന് സിനിമയില്‍ ചെയ്തുകൊണ്ടിരിക്കും. സിനിമയല്ലാതെ മറ്റെന്ത് തൊഴില്‍ എനിക്കറിയാം?

uploads/news/2018/09/248295/CiniINWsamatha130918c.jpg

? നിങ്ങള്‍ക്കുമുമ്പേ ഫീല്‍ഡില്‍ എത്തിയ നടിമാര്‍പോലും ഇന്നും അവിവാഹിതകളായി കഴിയുന്നു. ബിസിയായി അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ക്കെന്തായിരുന്നു ധൃതി.


ഠ വിവാഹശേഷവും ബിസിയാണല്ലോ? വിവാഹശേഷമാണല്ലോ ഞാന്‍ ഇങ്ങനൊരു ഹാട്രിക് കൊടുത്തത്? പിന്നെന്തിനാണ് ഇങ്ങനെയൊരു ചോദ്യം? ഒരുപക്ഷേ ഞാന്‍ നാഗചൈതന്യയെ കണ്ടെത്താതിരുന്നെങ്കില്‍... അദ്ദേഹത്തെ പ്രണയിക്കാതിരുന്നെങ്കില്‍... ഞാനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുമോ ആവോ.

എന്റെ ജീവിതപ്രയാണത്തില്‍ എനിക്ക് ഉപേക്ഷിക്കാനാവാത്ത ഒരു വ്യക്തിയെന്ന് നാഗചൈതന്യയെക്കുറിച്ച് ഞാന്‍ മനസിലാക്കി. എന്റെ ഭാവി അത്യന്തം ശോഭനമാകുമെന്നും ഞാന്‍ വിചാരിച്ചു. ഒടുവില്‍ വിവാഹം കഴിക്കുകയും ചെയ്തു.

? വിവാഹത്തിനുശേഷവും ചുംബനരംഗങ്ങളില്‍ അഭിനയിക്കുക...


ഠ കല്യാണത്തിനുമുമ്പ് ചുംബിച്ചപ്പോള്‍ നിങ്ങള്‍ക്കൊന്നും പ്രശ്‌നമായിരുന്നില്ല. ഞാനൊരു നടിയാണ്. എന്നെ ഒരു നടിയായി മാത്രം കാണുക. കല്യാണമായ നടിയാണോ, കല്യാണമാകാത്ത നടിയാണോ എന്നൊക്കെ അഭിനയിക്കുന്ന ക്യാരക്ടര്‍ക്ക് അനാവശ്യമായ വിഷയം. എനിക്കെന്റേതായ ഒരു പരിധിയുണ്ട്. അത് ഞാന്‍ ലംഘിക്കാറില്ല.

? നടികര്‍ തിലകത്തില്‍ നിരൂപകയുടെ വേഷം മനോഹരമായി. റിപ്പോര്‍ട്ടര്‍ പണിയോട് അത്രകണ്ട് താല്പര്യമാണോ.


തീര്‍ച്ചയായും. ഒരുപക്ഷേ സിനിമയില്‍ വരാതിരുന്നുവെങ്കില്‍ മീഡിയായില്‍ ജോലി നോക്കുമായിരുന്നു. ടി.വിയില്‍ റിപ്പോര്‍ട്ടിംഗ് അല്ലെങ്കില്‍ ന്യൂസ് റീഡിംഗ് ചെയ്യുമായിരുന്നു. ബാല്യത്തില്‍ത്തന്നെ അതൊരു സ്വപ്നമായിരുന്നു.

? തെലുങ്ക് നടി ശ്രീറെഡ്ഡി ഫേയ്‌സ് ബുക്കില്‍ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു കൊടുങ്കാറ്റുയര്‍ത്തിയിരിക്കുകയാണല്ലോ. നിങ്ങള്‍ അതേക്കുറിച്ചൊന്നും പറഞ്ഞതായി അറിവില്ലല്ലോ.


ഠ അവര്‍ക്കുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുകയാണ്. ഞാന്‍ സിനിമാരംഗത്ത് അത്തരം വ്യക്തികളെ നേരിട്ടിട്ടില്ല. എന്നെ സ്‌നേഹിക്കുന്ന, സംരക്ഷിക്കുന്ന, അഭ്യുദയം കാക്ഷിക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ ഇന്നുവരെ നേരിട്ടിട്ടുള്ളത്.

ശ്രീറെഡ്ഡിയെ ഞാനൊരിക്കലും കുറ്റപ്പെടുത്തില്ല. സിനിമ, ജനമധ്യത്തില്‍ എപ്പോഴും ലൈംലൈറ്റില്‍ സ്ഥിതിചെയ്യുന്ന ഒരു മേഖല എന്നതിനാല്‍ ഇവിടെ നടക്കുന്ന ഒരു ചെറിയ വിഷയംപോലും ലോകവാര്‍ത്തയാകും.

uploads/news/2018/09/248295/CiniINWsamatha130918b.jpg

? നിങ്ങളുടെ സമൂഹസേവനങ്ങളൊക്കെ ആന്ധ്രായിലാണല്ലോ. ചെന്നൈ പല്ലാവാരംകാരിയായ സ്ഥിതിക്ക് തമിഴ്‌നാടിനായി എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ.


ഠ അയ്യോ! ഞാനും ഒരു തമിഴത്തിയാണ്. ചെറുപ്പത്തിലേ മറ്റുള്ളവര്‍ക്ക് സഹായം ചെയ്തുകൊടുക്കണമെന്ന് പറഞ്ഞു വളര്‍ത്തിയതാണ് എന്നെ. പ്രത്യൂക്ഷ എന്ന സ്ഥാപനം ഞാന്‍ നടത്തുന്നുണ്ട്. ഇതുവരെ 500 കുട്ടികള്‍ക്ക് വിവിധ ഔഷധങ്ങള്‍ നല്‍കിവരുന്നു. തമിഴ്‌നാട്ടിലും ഈ സ്ഥാപനം തുടങ്ങാന്‍ ആഗ്രഹമുണ്ട്.

പക്ഷേ ഉത്തരവാദപ്പെട്ട ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ ആകമാനം ഈ സ്ഥാപനം തുടങ്ങാനുള്ള ആഗ്രഹമുണ്ട്. അത് സഫലമാകാന്‍ നിങ്ങളൊക്കെ പ്രാര്‍ഥിക്കണം.

? രാഷ്ട്രീയത്തെക്കുറിച്ച്...


ഠ അയ്യോ... ഞാനും രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. ഇലക്ഷന്‍ വന്നാല്‍ ഒരു വോട്ട് കൊടുക്കും.

? അടുത്തസമയത്ത് നിങ്ങള്‍ നീന്തല്‍വസ്ത്രം ധരിച്ച് ബീച്ചില്‍ നില്‍ക്കുന്നതായി ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടല്ലോ.


ഠ നീന്തല്‍വസ്ത്രം ധരിക്കുന്നത് നീന്താനാണല്ലോ. സാരിയുടുത്തുകൊണ്ട് ആരെങ്കിലും നീന്തുമോ?

സുധീന ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW