Thursday, September 13, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 10.34 AM

ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലല്ലായിരുന്നു: വിവാഹ നിശ്ചയശേഷം പ്രിയങ്കയെക്കുറിച്ച് നികിന്റെ വെളിപ്പെടുത്തല്‍

uploads/news/2018/09/248273/nick-1.jpg

ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹ നിശ്ചയം കളിഞ്ഞതിന് പിന്നാലെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴും അന്താരാഷ്ട്ര മാധ്യമങ്ങളിലും വേദികളിലും ഈ താരജോഡി നിറഞ്ഞു നില്‍ക്കുകയാണ്. ഒരു അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്കയുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി നിക് മനസ്സു തുറന്നു.

'ഒരു സുഹൃത്ത് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. നേരിട്ടു കാണുന്നതിന് ആറുമാസം മുന്‍പു മുതല്‍ സോഷ്യല്‍ മീഡിയ വഴിയും മെസ്സേജ് വഴിയും പരിചയമുണ്ട്. അതിനു ശേഷമാണ് ഒരുമിച്ച് കഴിഞ്ഞ വര്‍ഷത്തെ മെറ്റ്ഗാലയില്‍ പങ്കെടുത്തത്. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു. ആ സമയം മുതല്‍ നിരവധിപ്പേര്‍ ചോദിച്ചു ഞങ്ങള്‍ ഡേറ്റിങിലാണോ എന്ന്. ആയിരുന്നില്ലയെന്നതാണ് സത്യം. അതുകൊണ്ട് അല്ലെന്ന് പറഞ്ഞു. പക്ഷേ ഞങ്ങള്‍ തുറന്നു പറയാത്തതാണെന്ന് പലരും കരുതി. പക്ഷേ അതല്ല സത്യം. ഞങ്ങള്‍ രണ്ടും വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ട് മറ്റുള്ളവര്‍ കരുതിയത് പോലെ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഏതായാലും ഇപ്പോള്‍ വിവാഹ നിശ്ചയത്തോടെ ഇത്തരം കഥകള്‍ അവസാനിച്ചല്ലോ അതില്‍ സന്തോഷം'

വെറും അഞ്ചു മാസം മുന്‍പാണ് കാര്യങ്ങള്‍ ഇത്ര ഗൗരവമാണെന്ന് മനസ്സിലായത്. ഗോസിപ്പുകള്‍ക്കിടയില്‍ വീണ്ടും പ്രിയങ്കയെ കണ്ടപ്പോള്‍ ഇങ്ങനെയൊരു പ്രണയം രണ്ടു പേര്‍ക്കും ഉള്ളില്‍ ഉണ്ടെന്ന് മനസ്സിലായി. ഒരുമിച്ചാണെങ്കില്‍ ജീവിതം കുറച്ചു കൂടി മനോഹരമാകുമെന്ന തിരിച്ചറിവിലാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.' നിക് പറഞ്ഞു. പ്രിയങ്കയെ 'പ്രിക്' എന്ന ഓമനപ്പേരില്‍ വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്നും നിക് പറഞ്ഞു.

Ads by Google
Thursday 13 Sep 2018 10.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW