Thursday, September 13, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 09.47 AM

ഇന്ത്യന്‍ ബോക്സോഫീസ് ചരിത്രം തിരുത്തി ‘ദ നണ്‍’; ഏറ്റവും വലിയ പണംവാരി പടം

uploads/news/2018/09/248262/nun.jpg

ഹോളിവുഡ് ഹൊറര്‍ ചിത്രം ദ നണ്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി മുന്നേറുകയാണ്. ചൊവ്വാഴ്ച മാത്രം മൂന്ന് കോടിയാണ് കളക്ഷന്‍ നേടിയത്. പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ 28.50 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. കോണ്‍ജറിങ് സീരിസിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷന്‍ നേടി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

കോണ്‍ജുറിങ് സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് ദ നണ്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനിയയില്‍ നടന്ന ഒരു കന്യാസ്ത്രീയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണമാണ് ദ് നണിലെ മുഖ്യ പ്രമേയം. കോണ്‍ജുറിങ് 2വിലെ കന്യാസ്ത്രീയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോണ്‍ജറിങ്ങിനും അന്നാബലെക്കും മുന്‍പ് 1952-ല്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേത്.

കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ വൈദികന്‍, കന്യാസ്ത്രീ, ഒരു സഹായി എന്നിങ്ങനെ മൂന്നുപേരെ വത്തിക്കാന്‍ നിയോഗിക്കുന്നു. ഇവര്‍ റൊമാനിയയില്‍ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം. കോറിന്‍ ഹാര്‍ഡിയാണ് ചിത്രത്തിന്റെ സംവിധാനം. അമേരിക്കന്‍ നടിയായ ബോണി ആരണ്‍സാണ് കന്യാസ്ത്രീയായി എത്തിയിരിക്കുന്നത്.

Ads by Google
Thursday 13 Sep 2018 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW