Monday, November 19, 2018 Last Updated 54 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 01.12 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
സീറ്റ്‌ ഒഴിവ്‌

സ്‌കൂള്‍ ഓഫ്‌ ഗാന്ധിയന്‍ തോട്ട്‌ ഡെവലപ്പ്‌മെന്റ്‌ സ്‌റ്റസീല്‍ എം.എ. 2018 അധ്യയനവര്‍ഷത്തിലെ ഗാന്ധിയന്‍ സ്‌റ്റഡീസ്‌ ബാച്ചില്‍ എസ്‌.ടി വിഭാഗത്തില്‍ ഒരു സീറ്റ്‌ ഒഴിവുണ്ട്‌. ക്യാറ്റ്‌ പ്രോസ്‌പെക്‌റ്റ്സ്‌ പ്രകാരം യോഗ്യരായ താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 19 ബുധനാഴ്‌ച അഞ്ചു മണിക്ക്‌ മുന്‍പ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0481-2731039 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

പരീക്ഷ ഫലം

സ്‌കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസ്‌ 2018 ജൂൈലില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം എസ്‌ സി കമ്പ്യൂട്ടര്‍ സയന്‍സ്‌ ഫാക്കല്‍റ്റി, സി.എസ്‌.എസ്‌. പരീക്ഷ ഫലം 11.09.2018-ാം തീയതി പ്രസിദ്ധികരിച്ചു.

പ്രളയബാധിതര്‍ക്കായി അദാലത്ത്‌.

പ്രളയക്കെടുതിയില്‍ നഷ്‌ടപ്പെട്ട വിലപ്പെട്ട വിദ്യാഭ്യാസ രേഖകള്‍ ലഭ്യാമാക്കാന്‍ സര്‍വകലാശാല 25 ന്‌ കനിവ്‌ 2018 എന്ന പേരില്‍ അദാലത്ത്‌ സംഘടിപ്പിക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്‌ടപ്പെട്ടവര്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന പ്രതേ്യക പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും അതിന്റെ പകര്‍പ്പെടുത്ത്‌ ബന്ധപ്പെട്ട വില്ലേജ്‌ ആഫീസറുടെയോ അല്ലെങ്കില്‍ മറ്റു റവന്യൂ അധികാരികളുടെയോ സാക്ഷ്യപത്രത്തോടൊപ്പം 19-നകം, ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (പരീക്ഷ) മോണിറ്ററിംഗ്‌ സെല്‍, മഹാത്മാഗാന്ധി സര്‍വകലാശാല, കോട്ടയം -686560 എന്ന വിലാസത്തില്‍ നേരിട്ട്‌ സമര്‍പ്പിക്കേണ്ടതുമാണ്‌.

വ്യത്യസ്‌ത കോഴ്‌സുകള്‍ക്ക്‌ പ്രതേ്യകം അപേക്ഷകള്‍ നല്‍കണം. തികച്ചും സൗജന്യമായാണ്‌ സര്‍വകലാശാല നഷ്‌ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നത്‌. തയ്യാറായ സര്‍ട്ടിഫിക്കറ്റുകള്‍ 25-ന്‌ നടക്കുന്ന അദാലത്തില്‍ വിതരണം ചെയ്യുന്നതാണ്‌. വിശദാംശങ്ങള്‍ക്ക്‌ 9746447287/0481-2731560 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ബിരുദ ഏകജാലകം: മൂന്നാം ഫൈനല്‍ അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

ഏകജാലകം വഴിയുളള ബിരുദ പ്രവേശനത്തിനുള്ള (2018) മൂന്നാം ഫൈനല്‍ അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. മൂന്നാം ഫൈനല്‍ അലോട്‌മെന്റ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം 14-നു 4.30നു മുമ്പായി അലോട്‌മെന്റ്‌ ലഭിച്ച കോളജില്‍ ഹാജരായി പ്രേവശനം നേടേണ്ടതാണ്‌. 14-നകം ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.

ബി.പി.എഡ്‌/ബി.എല്‍.ഐ.എസ.സി ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്‌മെന്റ്‌ രജിസ്‌േട്രഷന്‍

ഏകജാലകം വഴിയുളള ബി.പി.എഡ്‌/ബി.എല്‍.ഐ.എസ.സി പ്രവേശനത്തിനുളള സപ്ലിമെന്ററി അലോട്‌മെന്റ്‌ നടത്തുന്നതാണ്‌. ഇതിനായി 13 വരെ പുതുതായി ഓപ്‌ഷന്‍ നല്‍കാവുന്നതാണ്‌. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കുവേണ്ടി സ്‌പെഷല്‍ അലോട്‌മെന്റ്‌ നടത്തുന്നതാണ്‌. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്‌മെന്റിന്‌ പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലുടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രതേ്യകമായി ഫീസ്‌ ഒടുക്കാതെ തന്നെ തന്റെ നിലവിലുളള ആപ്ലീകേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച്‌ അകൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലീകേഷന്‍ നമ്പറും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്‌.

പുതിയ ആപ്ലീകേഷന്‍ നമ്പര്‍ പിന്നിടുളള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച്‌ വയ്‌ക്കേണ്ടതാണ്‌. അപേക്ഷകന്റെ പീന്നിടുളള ആവശ്യങ്ങള്‍ക്കായുളള ആപ്ലീകേഷന്‍ നമ്പര്‍ പുതിയതായി ലഭിക്കുന്ന ആപ്ലീകേഷന്‍ നമ്പറായിരിക്കും. ലോഗിന്‍ ചെയ്‌തതിനുശേഷം അപേക്ഷകനു താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുളള തെറ്റുകള്‍ കടന്നുകൂടിയുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌. മേല്‍പറഞ്ഞ വിഭാഗത്തില്‍ പെടാത്തവര്‍ക്ക്‌ പുതുതായി ഫീസൊടുക്കി സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്‌. സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്‌ഷനുകള്‍ നല്‍കേണ്ടതാണ്‌. ഓപ്‌ഷനുകള്‍ നല്‍കിയതിനുശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്‌ഷനുകളുടെയോ പ്രിന്റൗട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുളള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സപ്ലിമെന്ററി അലോട്‌മെന്റ്‌ 15ന്‌ പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

പി.ജി. പ്രവേശനം: ഫൈനല്‍ അലോട്‌മെന്റ്‌

ഏകജാലകം വഴിയുളള പി.ജി. പ്രവേശനത്തിനുളള ഫൈനല്‍ അലോട്‌മെന്റ്‌ നടത്തുന്നതാണ്‌. ഇതിനായി നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കുവേണ്ടി സ്‌പെഷല്‍ അലോട്‌മെന്റ്‌ നടത്തുന്നതാണ്‌. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്‌മെന്റിന്‌ പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലുടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രതേ്യകമായി ഫീസ്‌ ഒടുക്കാതെ തന്നെ തന്റെ നിലവിലുളള ആപ്ലീകേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച്‌ വെബ്‌സൈറ്റില്‍ അകൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലീകേഷന്‍ നമ്പറും പഴയ പാസ്സ്‌ വേര്‍ഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്‌. ഇതിനായി 14/09/2018 മുതല്‍ 15/09/2018 വൈകുന്നേരം അഞ്ചു മണി വരെ പുതുതായി ഓപ്‌ഷന്‍ നല്‍കാവുന്നതാണ്‌.

ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്‌ഷനുകള്‍ രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്‌. ഇതിനായി അപേക്ഷകന്‍ തന്റെ നിലവിലുളള ആപ്ലീകേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച്‌ വെബ്‌സൈറ്റില്‍ അകൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലീകേഷന്‍ നമ്പറും പഴയ പാസ്സ്‌ വേര്‍ഡും ലോഗിന്‍ ചെയ്യുക. പുതിയ ആപ്ലീകേഷന്‍ നമ്പര്‍ പീന്നിടുളള ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച്‌ വെയ്‌ക്കേണ്ടതാണ്‌. അപേക്ഷകന്റെ പീന്നിടുളള ആവശ്യങ്ങള്‍ക്കായുളള ആപ്ലീകേഷന്‍ നമ്പര്‍ പുതിയതായി ലഭിക്കുന്ന ആപ്ലീകേഷന്‍ നമ്പറായിരിക്കും. ലോഗിന്‍ ചെയ്‌തതിനുശേഷം അപേക്ഷകനു താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുളള തെറ്റുകള്‍ കടന്നുകൂടിയുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌. ഫൈനല്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതുയി ഓപ്‌ഷനുകള്‍ നല്‍കേണ്ടതാണ്‌. ഓപ്‌ഷനുകള്‍ നല്‍കിയതിനുശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്‌ഷനുകളുടെയോ പ്രിന്റൗട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുളള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഫൈനല്‍ അലോട്ട്‌മെന്റിന്റെ ഒന്നാം അലോട്ട്‌മെന്റ്‌ ലിസ്‌റ്റ് 18നു പ്രസിദ്ധീകരിക്കുന്നതും അലോട്ട്‌മെന്റ്‌ ലഭിക്കുന്നവര്‍ 19നു മുമ്പായി ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടേണ്ടതുമാണ്‌. ഫൈനല്‍ അലോട്ട്‌മെന്റിന്റെ രണ്ടാം അലോട്ട്‌മെന്റ്‌ ലിസ്‌റ്റ് വഴി പ്രവേശനം നേടിയിട്ടുളളവരെ ഒഴിവാക്കി 22ന്‌ രണ്ടാം അലോട്ട്‌മെന്റ്‌ ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്നതാണ്‌. ഒരോ അലോട്ട്‌മെന്റുകളിലും പ്രവേശനം നേടിയവര്‍ ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരെ തുടര്‍ അലോട്ട്‌മെന്റുകളില്‍ അവരുടെ ഹയര്‍ ഓപ്‌ഷനുകളിലേക്ക്‌ പരിഗണിക്കുന്നതായിരിക്കില്ല.

കേരള

പരീക്ഷാഫലം

2018 ജൂണില്‍ നടത്തിയ ബി.എസ്‌.സി കംപ്യൂട്ടര്‍ സയന്‍സ്‌ (ഹിയറിങ്‌ ഇംപയേര്‍ഡ്‌) 4, 6, 8 സെമസ്‌റ്റര്‍ (2013 - സ്‌കീം - റെഗുലര്‍, ഇംപ്രൂവ്‌മെന്റ്‌ സപ്ലിമെന്ററി, 2013 അഡ്‌മിഷനു മുന്‍പ്‌ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

2018 ജനുവരിയില്‍ നടത്തിയ ഏഴാം സെമസ്‌റ്റര്‍ ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കാറ്ററിങ്‌ ടെക്‌നോളജിയുടെ (ബി.എച്ച്‌.എം) (2014 - സ്‌കീം - റെഗുലര്‍, 2011 - സ്‌കീം - സപ്ലിമെന്ററി 2006 സ്‌കീം സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഒക്‌ടോബര്‍ നാലുവരെ അപേക്ഷിക്കാം.

സൂക്ഷ്‌മപരിശോധന

അഞ്ചാം സെമസ്‌റ്റര്‍ ബി.എസ്‌.സി/ബി.കോം ഡിസംബര്‍ 2017, ആറാം സെമസ്‌റ്റര്‍ ബി.എസ്‌.സി/ബി.കോം ഏപ്രില്‍ 2018 എന്നീ പരീക്ഷകളുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ അപേക്ഷിച്ചിട്ടുളളവര്‍ ഹാള്‍ടിക്കറ്റും ഐ.ഡി കാര്‍ഡുമായി സെപ്‌റ്റംബര്‍ 14 മുതല്‍ 24 വരെയുളള പ്രവൃത്തിദിവസങ്ങളില്‍ സെക്ഷനില്‍ ഹാജരാകണം.

എം.ടെക്‌ സ്‌പോട്ട്‌ അഡ്‌മിഷന്‍

കമ്പ്യൂട്ടര്‍ സയന്‍സ്‌, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്‌, ഫ്യൂച്ചര്‍ സ്‌റ്റഡീസ്‌ എന്നീ പഠനവകുപ്പുകളില്‍ നടത്തി വരുന്ന അംഗീകൃത എം.ടെക്‌ പ്രോഗ്രാമുകളിലേക്ക്‌ സ്‌പോട്ട്‌ അഡ്‌മിഷന്‍ നടത്തുന്നു. താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി അതത്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ 18 -ന്‌ രാവിലെ 10 ന്‌ ഹാജരാകണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

മാര്‍ക്ക്‌ ലിസ്‌റ്റ്‌

വിദൂര വിദ്യാഭ്യാസ വിഭാഗം 2018 മേയില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.സി.എ/ബി.എസ്‌.സി കംപ്യൂട്ടര്‍ സയന്‍സ്‌ സപ്ലിമെന്ററി മാര്‍ക്ക്‌ലിസ്‌റ്റ്‌ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ ഹാജരാക്കി കൈപ്പറ്റാവുന്നതാണ്‌. തിരുവനന്തപുരം - എസ്‌.ഡി.ഇ പാളയം, കൊല്ലം - വിദ്യാധിരാജ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌, കരുനാഗപ്പളളി, ആലപ്പുഴ ഉള്‍പ്പെടെ മറ്റു ജില്ലകള്‍ - എസ്‌.എന്‍ കോളജ്‌, ചേര്‍ത്തല. പുനഃപരിശോധനയ്‌ക്കുളള അവസാന തീയതി സെപ്‌റ്റംബര്‍ 25.

Ads by Google
Thursday 13 Sep 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW