Thursday, September 13, 2018 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 01.05 AM

ഇന്ധനവില നൂറിലേക്ക്‌ ?

uploads/news/2018/09/248240/bft3.jpg

ഇന്ത്യയിലെ ഇന്ധനവില 100 രൂപയില്‍ എത്തിക്കുമെന്ന ആശങ്ക ഉയര്‍ത്തി രാജ്യാന്തര അസംസ്‌കൃത എണ്ണയുടെ വില ബാരലിന്‌ 80 രൂപയിലേക്കെത്തി. ഇന്നലെ പെട്രോള്‍, ഡീസീല്‍ വില രാജ്യത്തെ എണ്ണക്കമ്പനികള്‍ കൂട്ടിയില്ല. മഹാരാഷ്‌ട്രയില്‍ പെട്രോള്‍ വില കഴിഞ്ഞദിവസം 90 രൂപ കടന്നിരുന്നു.
ക്രൂഡ്‌ വില ഇന്നലെ 0.4 ഡോളറാണ്‌ ഉയര്‍ന്നത്‌. ബാരലിനു രണ്ടുദിവസം കൊണ്ടു രണ്ടു ഡോളറിന്റെ വര്‍ധനയാണുണ്ടായത്‌. ഇറാനു മേല്‍ അമേരിക്കയുടെ ഉപരോധം നവംബറോടെ കര്‍ക്കശമാകുമെന്ന്‌ ഏറെക്കുറെ ഉറപ്പായതാണു രാജ്യാന്തരതലത്തില്‍ എണ്ണയുടെ ഡിമാന്‍ഡ്‌ കൂട്ടിയത്‌. ഇറാന്‍ എണ്ണ ഉല്‍പ്പാദനത്തില്‍ വരുന്ന കുറവ്‌ നികത്താന്‍ മറ്റ്‌ എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍ക്കു കഴിയില്ലെന്ന വിലയിരുത്തലും സ്‌ഥിതി രൂക്ഷമാക്കിയിട്ടുണ്ട്‌.

വില 40; വില്‍ക്കുന്നത്‌ 80

ഇന്ധനനികുതിയുടെ പേരില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്‌ കൊടുംകൊള്ള. ശുദ്ധീകരിച്ച പെട്രോളിന്‌ 40 രൂപ 40 പൈസയും ഡീസലിന്‌ 44 രൂപ 28 പൈസയുമാണ്‌ വില. എന്നാല്‍ ഉപയോക്‌താവ്‌ നല്‍കേണ്ടത്‌ ഇതിന്റെ ഇരട്ടി. 46 ശതമാനമാണ്‌ നികുതിയിനത്തില്‍ ഈടാക്കുന്നത്‌. 19.48 രൂപയാണ്‌ കേന്ദ്രം ഒരു ലിറ്റര്‍ പെട്രോളിന്‌ നികുതി പിരിക്കുന്നത്‌. ഡീസലിന്‌ 15 രൂപയോളം. കേരളം പെട്രോളിന്‌ ഈടാക്കുന്നത്‌ 30.08 ശതമാനം നികുതിയാണ്‌. ഡീസലിന്‌ 22.76 ശതമാനവും. ഇതിനു പുറമേ ഒരോ ലിറ്റര്‍ വില്‍ക്കുമ്പോഴും ഒരു രൂപ ഇന്ധനസെസും കേരളം ചുമത്തുന്നുണ്ട്‌. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ സംസ്‌ഥാനത്തിന്‌ ഏകദേശം 20 രൂപ ലഭിക്കും. നികുതികള്‍ക്കു പുറമേ ഡീലര്‍മാരുടെ കമ്മിഷന്‍. ഒരു ലിറ്റര്‍ പെട്രോളിന്‌ 3.34 രൂപയും ഡീസലിന്‌ 2.52 രൂപയും കമ്മിഷന്‍ ഈടാക്കും.
എണ്ണവില കുറയണമെങ്കില്‍ സര്‍ക്കാര്‍ ഈ നികുതികള്‍ കുറയ്‌ക്കുകയോ എണ്ണയെ ചരക്കുസേവന നികുതിയുടെ (ജി.എസ്‌.ടി.)പരിധിയില്‍ വരുത്തുകയോ വേണം. നിലവില്‍ കൂടിയ ജി.എസ്‌.ടി. നിരക്ക്‌ 28 ശതമാനമാണ്‌. അങ്ങനെയെങ്കില്‍ നിലവിലെ വിപണിനിരക്ക്‌ അനുസരിച്ചു പെട്രോളിന്‌ ലിറ്ററിന്‌ ഏകദേശം 51 രൂപയും ഡീസലിന്‌ ഏകദേശം 56 രൂപയുമായി കുറയും. ഇത്‌ വന്‍തോതില്‍ നികുതി നഷ്‌ടത്തിന്‌ കാരണമാകുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഇന്ധനത്തിന്‌ ജി.എസ്‌.ടി. ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നത്‌. ജി.എസ്‌.ടി. ചുമത്തിയാല്‍ സംസ്‌ഥാനത്തിനു പ്രതിവര്‍ഷം 5000 കോടി രൂപ നഷ്‌ടമുണ്ടാകുമെന്നാണ്‌ കണക്ക്‌. ഇപ്പോള്‍ ഒരുവര്‍ഷം സംസ്‌ഥാനത്തിനു ലഭിക്കുന്നത്‌ 8000 കോടി രൂപയാണ്‌.

Ads by Google
Thursday 13 Sep 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW