Wednesday, November 14, 2018 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.59 AM

ചില്‍ഡ്രന്‍സ്‌ ഹോമില്‍ പ്രകൃതിവിരുദ്ധ പീഡനം: 14കാരനെതിരേ കേസ്‌

uploads/news/2018/09/248230/c9.jpg

മുളങ്കുന്നത്തുകാവ്‌: പത്തും പന്ത്രണ്ടും വയസുകളുള്ള കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തിവന്നിരുന്ന പതിന്നാലുകാരനെതിരേ പോലീസ്‌ കേസെടുത്തു. രാമവര്‍മ്മപുരം ചില്‍ഡ്രന്‍സ്‌ ഹോമിലെ അന്തേവാസിക്കെതിരേയാണ്‌ കേസെടുത്തത്‌. ഇയാളെ കുറ്റകൃത്യങ്ങള്‍ ചെയ്‌ത പ്രായപൂര്‍ത്തിയാകാത്തവരെ താമസിപ്പിക്കുന്ന ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക്‌ മാറ്റി. ചില്‍ഡ്രന്‍സ്‌ ഹോമിലെതന്നെ പ്രായം കുറഞ്ഞ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പ്രകൃതി വിരുദ്ധ നടപടികള്‍ക്ക്‌ വിധേയമാക്കുന്നുവെന്നുമുള്ള കുട്ടികളുടെ പരാതി ലഭിച്ചപ്പോള്‍ സൂപ്രണ്ട്‌ പരാതി വിയ്യൂര്‍ പോലീസിന്‌ കൈമാറുകയായിരുന്നു. വിയ്യൂര്‍ പോലീസ്‌ കേസെടുത്തു. ആലുവ, എറണാകുളം ഭാഗത്തുനിന്നാണ്‌ ഈ പതിന്നാലുകാരന്‍ ചില്‍ഡ്രന്‍സ്‌ ഹോമിലെത്തിയത്‌. ഇടയ്‌ക്കിടെ മതില്‍ ചാടി രക്ഷപ്പെടുകയും തിരികെ പോലീസ്‌ പിടിച്ചുകൊണ്ടുവരികയും ചെയ്‌തിട്ടു ള്ളയാളാണ്‌ ഈ പതിന്നാലുകാരന്‍. ഇയാളെ സ്‌ഥാപനത്തിലെ അന്തേവാസികള്‍ക്കും ഭയമാണ്‌.

Ads by Google
Thursday 13 Sep 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW