Tuesday, November 20, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.59 AM

പിണറായി കൂട്ടക്കൊല: വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു

uploads/news/2018/09/248229/c8.jpg

തലശേരി: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ (29) ക്കെതിരേ ഇന്നലെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞമാസം ജയിലില്‍ ജീവനൊടുക്കിയ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിവരത്തിന്റെയും ഡയറിക്കുറിപ്പുകളുടെയും എഫ്‌.ഐ.ആറിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ ഉള്‍പ്പെടെ അനേ്വഷണച്ചുമതലയുള്ള സി.ഐ: എം.പി.ആസാദ്‌ അഡീഷണല്‍ ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലാണു സമര്‍പ്പിച്ചത്‌.
ഫോണ്‍ കോളുകളുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ അന്നത്തെ സി.ഐ: കെ. ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘം രണ്ടുഘട്ടമായി സമര്‍പ്പിച്ച മൂന്നു കുറ്റപത്രവും കോടതി നിരാകരിച്ചിരുന്നു. തന്നിഷ്‌ടപ്രകാരം ജീവിക്കാന്‍ സൗമ്യ തനിച്ചാണ്‌ കുറ്റം ചെയ്‌തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും ബോധിപ്പിച്ചു സമര്‍പ്പിച്ച കുറ്റപത്രമാണ്‌ പ്രഥമദൃഷ്‌ട്യാ ന്യൂനതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു കോടതി മടക്കി നല്‍കിയത്‌. ഒന്നിലധികം മൊബൈല്‍ ഫോണുകളും അതിലേറെ കാമുകന്‍മാരും ഉണ്ടെന്ന്‌ പോലീസ്‌ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും കാമുകന്മാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളും കുറ്റപത്രത്തില്‍ ഒഴിവാക്കിയിരുന്നു. ഇതുസംബന്ധിച്ച്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അനേ്വഷണം നടത്തിയിരുന്നതായി കേസ്‌ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു.
കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ മരിച്ചതായി ജയിലധികൃതര്‍ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.
ഓഗസ്‌റ്റ്‌ 24ന്‌ രാവിലെ 9.30ന്‌ വനിതാ ജയില്‍ത്തോട്ടത്തിലെ കശുമാവില്‍ തൂങ്ങിമരിച്ചെന്നും ബന്ധുക്കളെയും തലശേരി, ധര്‍മടം പോലീസ്‌ സ്‌റ്റേഷനുകളിലും വിവരം അറിയിച്ചു. ദേശീയ മനുഷ്യാവകാശകമ്മിഷന്‍ രജിസ്‌ട്രാര്‍, സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി (ഒന്ന്‌), കണ്ണൂര്‍ തഹസില്‍ദാര്‍, ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രിസണ്‍ എന്നിവരെയും മരണവിവരം അറിയിച്ചിരുന്നു.
മജിസ്‌ട്രേട്ട്‌തല അനേ്വഷണം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്‌. മാതാപിതാക്കളായ കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍(76), കമല (65), മകള്‍ ഐശ്വര്യ (എട്ട്‌) എന്നിവരെ ഭക്ഷണത്തില്‍ എലിവിഷം കൊടുത്ത്‌ കൊലപ്പെടുത്തിയെന്നായിരുന്നു സൗമ്യക്കെതിരായ കുറ്റം.

Ads by Google
Thursday 13 Sep 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW