Wednesday, November 21, 2018 Last Updated 55 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.59 AM

നാലുകിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍

uploads/news/2018/09/248227/c6.jpg

കുമളി: തമിഴ്‌നാട്ടില്‍ നിന്നു നാലുകിലോ കഞ്ചാവുമായി കെ.എസ്‌.ആര്‍.ടി.സി ബസിലെത്തിയ യുവാക്കള്‍ ചെക്ക്‌പോസ്‌റ്റില്‍ പിടിയിലായി. മട്ടാഞ്ചേരി ഇരുമ്പിച്ചിക്കര പുതുക്കാട്‌ പറമ്പില്‍ 6/14/49 നമ്പര്‍ വീട്ടില്‍ മുഹമ്മദ്‌ സുല്‍ഫിക്കര്‍(ജിമ്മര്‍-23), മട്ടാഞ്ചേരി ചക്കുംകരയിടക്ക്‌ അന്‍സന്‍ ഷാ(അന്‍സല്‍ -20) എന്നിവരെയാണ്‌ ഇന്നലെ ഉച്ചയോടെ ചെക്ക്‌പോസ്‌റ്റില്‍ എക്‌സൈസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
ബാഗിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇരുവര്‍ക്കുമെതിരെ മട്ടാഞ്ചേരി സ്‌റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
എക്‌സൈസ്‌ ഇന്‍സ്‌പക്‌ടര്‍ പി.കെ രഘു, അസിസ്‌റ്റന്റ്‌ ഇന്‍സ്‌പക്‌ടര്‍ ചന്ദ്രന്‍കുട്ടി, പ്രിവന്റീവ്‌ ഓഫീസര്‍മാരായ വി. രവി, സതീഷ്‌ കുമാര്‍, ദേവദാസ്‌, എം. ഷാഫി, രാജേഷ്‌ നായര്‍, സി.ഇ.ഒമാരായ രാജ്‌കുമാര്‍, ബൈജു, അന്‍സാര്‍, ടി. അനീഷ്‌, സുരേഷ്‌, ജോസി ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ads by Google
Thursday 13 Sep 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW