Wednesday, November 21, 2018 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.58 AM

നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടു യാത്രക്കാരില്‍ നിന്നുമായി 1.55 കോടി രൂപയുടെ സ്വര്‍ണം ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌(ഡി.ആര്‍.ഐ.) വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ റിയാദില്‍നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശികളുടെ പക്കല്‍ നിന്നുമാണ്‌ 4.9 കിലോ സ്വര്‍ണം പിടികൂടിയിരിക്കുന്നത്‌.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌് ഡി.ആര്‍.ഐ. സംഘം വിമാനത്താവളത്തിലെത്തി രണ്ടുപേരെയും പിടികൂടുകയായിരുന്നു. രണ്ടു പേരില്‍ നിന്നുമായി ഏഴുകിലോ തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമാണ്‌ പിടിച്ചെടുത്തത്‌. ഇതു ലാബില്‍ കൊണ്ടുപോയി പരിശോധിച്ച്‌് വേര്‍തിരിച്ചെടുത്തപ്പോഴാണ്‌ 4.9 കിലോ സ്വര്‍ണം കിട്ടിയത്‌. തുണിയുടെ ബെല്‍റ്റുണ്ടാക്കി അരയില്‍ കെട്ടിയശേഷം അതിനുള്ളിലാണ്‌ അതിവിദഗ്‌ധമായി സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്‌. ഇവര്‍ ആര്‍ക്കുവേണ്ടിയാണു സ്വര്‍ണം കടത്തിക്കൊണ്ടുവന്നിരിക്കുന്നത്‌് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്‌്. ഇരുവരെയും അറസ്‌റ്റ്‌് ചെയ്‌തു.

Ads by Google
Thursday 13 Sep 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW