Thursday, September 13, 2018 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

ബിഷപ്‌ 19-ന്‌ ഹാജരാകണം; മൊഴികളിലെ വൈരുധ്യം നീങ്ങിയാല്‍ അറസ്‌റ്റെന്ന്‌ ഐ.ജി.

uploads/news/2018/09/248221/k3.jpg

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ 19-നു ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനു നോട്ടീസ്‌ നല്‍കി. ഐ.ജി. വിജയ്‌ സാഖറെയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഇര, ആരോപണവിധേയന്‍, സാക്ഷികള്‍ എന്നിവരുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ നീങ്ങിയതിനു ശേഷമേ അറസ്‌റ്റിന്റെ കാര്യം തീരുമാനിക്കൂ. മൊഴികളിലും മറ്റുമുള്ള വൈരുധ്യങ്ങളാണ്‌ അറസ്‌റ്റ്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകാന്‍ കാരണമെന്നും വിജയ്‌ സാഖറെ പറഞ്ഞു.
ബിഷപ്‌ വരുമ്പോള്‍ കോട്ടയം എസ്‌.പിയും വൈക്കം ഡിവൈ.എസ്‌.പിയും ചോദ്യം ചെയ്യും. അന്വേഷണ നടപടികളും പുരോഗതിയും സംബന്ധിച്ച്‌ ഹൈക്കോടതിക്കു സത്യവാങ്‌മൂലം നല്‍കും. കേസന്വേഷണത്തിനു വേഗമില്ലെന്നു പറയുന്നതു ശരിയല്ല. അന്വേഷണം കൃത്യമായും വിശദമായും നടക്കുന്നുണ്ട്‌.
പരാതിയില്‍ പറയുന്നത്‌ വളരെ പഴക്കമുള്ള കാര്യമായതിനാല്‍ ശാസ്‌ത്രീയമായും സാങ്കേതികമായും തെളിവുകള്‍ കണ്ടെത്തി ബന്ധപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്‌. മൊഴികളിലെ വൈരുധ്യത്തിന്റെ ഗുണം പ്രതിക്കു ലഭിക്കാതെ, ഇരയ്‌ക്കു നീതി ഉറപ്പാക്കേണ്ടതുണ്ട്‌. അന്വേഷണത്തിന്റെ പുരോഗതി കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്‌. ആരോപണ വിധേയനായ ബിഷപ്പിനെ പോലീസ്‌ സംരക്ഷിക്കുന്നുവെന്ന കുറ്റപ്പെടുത്തലിനു കാരണം അറിയില്ലെന്നും ഇരയ്‌ക്കു നീതി കിട്ടാനായാണു പോലീസ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഐ.ജി പറഞ്ഞു.
പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങളുണ്ടാകുന്നു എന്ന കേസിലും അന്വേഷണം നടക്കുന്നു. കന്യാസ്‌ത്രീയില്‍നിന്നും സാക്ഷികളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഐ.ജി. വിജയ്‌ സാഖറെ പറഞ്ഞു. ബിഷപ്‌് കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തോയെന്ന്‌ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇന്നലെ രാവിലെ 11-ന്‌ ആരംഭിച്ച യോഗം വൈകിട്ട്‌ നാലരയോടെയാണ്‌ അവസാനിച്ചത്‌. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങളും മൊഴികളും അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കോട്ടയം എസ്‌.പി. ഹരിശങ്കറും വൈക്കം ഡിവൈ.എസ്‌.പി. സുഭാഷും ഐ.ജിക്കു വിശദീകരിച്ചു.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW