Thursday, September 13, 2018 Last Updated 11 Min 4 Sec ago English Edition
Todays E paper
Ads by Google
സജിത്ത്‌ പരമേശ്വരന്‍
Thursday 13 Sep 2018 12.53 AM

മുല്ലപ്പെരിയാര്‍, ഇടുക്കി: ഒരുപോലെ നിറഞ്ഞതു വന്‍വിപത്തിന്റെ സൂചന; ഇടുക്കിയില്‍ 70,000 ജീവന്‍ അപകടത്തില്‍, കേരളം രണ്ടായി വിഭജിക്കപ്പെട്ടേക്കാം: സുപ്രീം കോടതി നിയോഗിച്ച സംഘത്തിന്റെ രഹസ്യ റിപ്പോര്‍ട്ട്

ഇടുക്കി അണക്കെട്ട് തകര്‍ന്നാല്‍ താഴെയുള്ള 11 അണക്കെട്ടുകളും തകരും. ഈ ദുരന്തസാധ്യത ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കും. കേരളം രണ്ടായി വിഭജിക്കപ്പെടുമെന്നാണു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ സോയില്‍ ആന്‍ഡ്‌ മെറ്റീരിയല്‍ റിസര്‍ച്ച്‌ സ്‌റ്റേഷന്‍ സംഘത്തിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
Idukki dam, Mullapperiyar dam

പത്തനംതിട്ട : മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സുരക്ഷിതമെന്ന കേന്ദ്രസമിതി റിപ്പോര്‍ട്ട്‌ തെറ്റാണെന്നു തെളിയിക്കുന്നതാണു കഴിഞ്ഞമാസമുണ്ടായ മഹാപ്രളയമെന്നു വിദഗ്‌ധര്‍. പരമാവധി 2403 അടി സംഭരണശേഷിയുള്ള ഇടുക്കി ജലസംഭരണി പൂര്‍ണമായി നിറഞ്ഞ സാഹചര്യത്തിലാണ്‌ 140 അടി ജലനിരപ്പ്‌ പിന്നിട്ടപ്പോള്‍ കഴിഞ്ഞ 15-നു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 സ്‌പില്‍വേയും തുറന്നുവിട്ടത്‌.

സ്‌ഥിതിഗതികള്‍ ഗുരുതരമായ അവസ്‌ഥയിലാണു വള്ളക്കടവും വണ്ടിപ്പെരിയാറും ഉപ്പുതറയും പിന്നിട്ട്‌ മുല്ലപ്പെരിയാറിലെ വെള്ളവും ഇടുക്കി അണക്കെട്ടിലെത്തിയത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി ജലസംഭരണി അതെങ്ങനെ ഉള്‍ക്കൊള്ളുമെന്ന പ്രധാനചോദ്യമാണു പ്രളയം മുന്നോട്ടുവയ്‌ക്കുന്നത്‌.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ 50 അടി ഉയരത്തില്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്കു കുതിച്ചെത്തും. വള്ളക്കടവ്‌, വണ്ടിപ്പെരിയാര്‍, മ്ലാമല, ചപ്പാത്ത്‌, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവന്‍ അപകടത്തിലാകും. ഈ ആഘാതത്തില്‍ ഇടുക്കി അണക്കെട്ടും തകര്‍ന്നാല്‍ താഴെയുള്ള 11 അണക്കെട്ടുകളും തകരും. ഈ ദുരന്തസാധ്യത ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കും. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തകര്‍ന്നാല്‍ കേരളം രണ്ടായി വിഭജിക്കപ്പെടുമെന്നാണു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ സോയില്‍ ആന്‍ഡ്‌ മെറ്റീരിയല്‍ റിസര്‍ച്ച്‌ സ്‌റ്റേഷന്‍ സംഘത്തിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. മുല്ലപ്പെരിയാര്‍ സമഗ്ര ദുരന്തനിവാരണപദ്ധതിയുടെ ഭാഗമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, അണക്കെട്ടിന്റെ തകര്‍ച്ചയേത്തുടര്‍ന്ന്‌ 45 മിനിറ്റിനകം 36 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി അണക്കെട്ടില്‍ വെള്ളമെത്തുമെന്നു ചൂണ്ടിക്കാട്ടുന്നു.

ജലസംഭരണികള്‍ ഏറെയുള്ള പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ അതീവ ദുര്‍ബലമേഖലയില്‍ ഉണ്ടാകാവുന്ന ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്‍പ്പിനെ ബാധിച്ചേക്കാമെന്നാണു വിദഗ്‌ധപഠനങ്ങള്‍. എന്നിട്ടും ജലനിരപ്പ്‌ 140 അടിയില്‍നിന്നു വീണ്ടും ഉയര്‍ത്തണമെന്നാണു തമിഴ്‌നാടിന്റെ ആവശ്യം. ഒരു കാരണവശാലും ജലനിരപ്പ്‌ 136 അടിയില്‍ കൂടാന്‍ അനുവദിക്കരുതെന്നാണു മുല്ലപ്പെരിയാര്‍ പദ്ധതിപ്രദേശത്തെ ഭൂകമ്പത്തിന്റെ ആവര്‍ത്തനസാധ്യത പഠിച്ച ബംഗളുരു ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സസിലെ പ്രഫ. ആര്‍.എന്‍. അയ്യങ്കാര്‍ വ്യക്‌തമാക്കുന്നത്‌. ത്രീഡി ഫൈനൈറ്റ്‌ എലമെന്റ്‌ മെത്തേഡ്‌ എന്ന ആധുനികസങ്കേതം ഉപയോഗിച്ചായിരുന്നു പഠനം. ഉത്തരകാശിയിലും കൊയ്‌നയിലും നടന്ന ഭൂകമ്പങ്ങളെക്കുറിച്ചും അയ്യങ്കാര്‍ പഠനം നടത്തിയിട്ടുണ്ട്‌. മുല്ലപ്പെരിയാറിലെ ഭൗമമേഖലയും ഉത്തരകാശി, കൊയ്‌ന ഭൗമമേഖലകളും തമ്മിലുള്ള സമാനത സംബന്ധിച്ച പഠന റിപ്പോര്‍ട്ട്‌ പക്ഷേ, കേന്ദ്ര ജല കമ്മിഷന്‍ തള്ളിക്കളഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രദേശത്തു ഭൂകമ്പത്തിന്‌ എല്ലാ സാധ്യതയുമുണ്ടെന്നു റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്‌ധരും കണ്ടെത്തി. അണക്കെട്ടിനു ചുറ്റുമുള്ള 300 കിലോമീറ്ററിനുള്ളില്‍ 22 പ്രശ്‌നബാധിതമേഖലകളാണു കണ്ടെത്തിയത്‌. ഭൂകമ്പമുണ്ടായാല്‍ തേക്കടി-കൊടൈവന്നലൂര്‍ പ്രദേശമാകും ഏറെ നാശനഷ്‌ടങ്ങള്‍ നേരിടേണ്ടിവരുകയെന്നും പഠനം വ്യക്‌തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെയും ബേബി ഡാമിന്റെയും സുരക്ഷ 2ഡി ഫൈനൈറ്റ്‌ എലമെന്റ മെത്തേഡ്‌ ഉപയോഗിച്ച്‌ റൂര്‍ക്കിയിലെ വിദഗ്‌ധര്‍ പരിശോധിച്ചു. ഇതനുസരിച്ച്‌, പ്രധാന അണക്കെട്ടും അനുബന്ധ അണക്കെട്ടുകളും ഭൂകമ്പത്തില്‍ തകര്‍ന്നേക്കാമെന്നാണു റിപ്പോര്‍ട്ട്‌.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Ads by Google
Loading...
TRENDING NOW