Saturday, November 17, 2018 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഭൂചലനം; വീടുകള്‍ക്കു വിള്ളല്‍

uploads/news/2018/09/248219/k1.jpg

പന്തളം/അടൂര്‍: പത്തനംതിട്ട-ആലപ്പുഴ ജില്ലാ അതിര്‍ത്തിയായ പള്ളിക്കല്‍, പാലമേല്‍ പഞ്ചായത്തുകളിലും പന്തളം നഗരസഭയിലെ കുടശനാട്ടും ഭൂചലനം. പഴകുളം, മേട്ടുപുറം, തെങ്ങിനാല്‍, കോലമല, അമ്മകണ്ടകര, ചേന്നാട്ടുശേരി, ഇളംപള്ളില്‍, പാലമേല്‍ പഞ്ചായത്തിലെ കഞ്ചിക്കോട്‌, തണ്ടാനുവിള, പന്തളം നഗരസഭയിലെ കുടശനാട്‌ എന്നിവിടങ്ങളിലാണ്‌ ചലനം കൂടുതല്‍ അനുഭവപ്പെട്ടത്‌.
സെക്കന്‍ഡുകള്‍ നീണ്ട വിറയലില്‍ നൂറോളം വീടുകള്‍ക്കു നാശമുണ്ടാകുകയും ആളുകള്‍ നിലതെറ്റി വീഴുകയും ചെയ്‌തു. ചിലയിടങ്ങളില്‍ വലിയ ശബ്‌ദത്തോടെയായിരുന്നു ചലനം. ഭൂമി വിണ്ടു കീറിയെന്നും കിണറുകളില്‍ തിരയിളക്കം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്‌. അടൂരില്‍ എഴുപത്തഞ്ചും പന്തളം നഗരസഭയില്‍ പത്തും കഞ്ചുക്കോട്‌, തണ്ടാനുവിള ഭാഗത്ത്‌ 15 വീടുകളിലും വിള്ളല്‍ പ്രത്യക്ഷപ്പെട്ടു.
ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്താത്തതിനാല്‍ ഭൂകമ്പമാണെന്ന്‌ ഉറപ്പിക്കാന്‍ വിദഗ്‌ധര്‍ തയാറായിട്ടില്ല.
ഭൂമി താഴേക്കു ഞെരിഞ്ഞമര്‍ന്നതാണ്‌ വലിയ ശബ്‌ദത്തിനു കാരണമെന്നു ഭൗമശാസ്‌ത്ര പഠനകേന്ദ്രം റിസര്‍ച്ച്‌ സയന്റിസ്‌റ്റ്‌ ജോണ്‍ മത്തായി പറഞ്ഞു. മഹാപ്രളയത്തിനു പിന്നാലെയുണ്ടായ ഭൂചലനം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്‌.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW