Thursday, September 13, 2018 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

ശശിക്കെതിരായ പരാതി; നിലപാടിനെച്ചൊല്ലി ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച

uploads/news/2018/09/248218/k14.jpg

പാലക്കാട്‌ : ഷൊര്‍ണൂര്‍ എം.എല്‍.എ: പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ നിലപാട്‌ വ്യക്‌തമാക്കാതിരുന്നതിനേച്ചൊല്ലി ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച. ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട്‌ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ്‌ അജന്‍ഡയില്‍ ഉള്‍പ്പെടാതിരുന്നിട്ടും വിഷയം ഉന്നയിക്കപ്പെട്ടത്‌. ജില്ലാ കമ്മിറ്റി അംഗമായ പരാതിക്കാരി യോഗത്തിന്‌ എത്തിയില്ല.
പീഡനപരാതിയില്‍ ഡി.വൈ.എഫ്‌.ഐ. നിലപാട്‌ വ്യക്‌തമാക്കാതിരുന്നത്‌ മോശമാണെന്ന പരാമര്‍ശവുമായി ഒറ്റപ്പാലത്തുനിന്നുള്ള അംഗവും പിന്തുണയുമായി പുതുശേരിയില്‍ നിന്നുള്ള അംഗവുമാണ്‌ രംഗത്തെത്തിയത്‌. വിഷയം കൈവിട്ടുപോകുമെന്ന്‌ തോന്നിയതോടെ ജില്ലാ സെക്രട്ടറി ഇടപെട്ടു.
പാര്‍ട്ടിയുടെ അന്വേഷണ പരിധിയിലുള്ളതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നും ഡി.വൈ.എഫ്‌.ഐക്ക്‌ പരാതി ലഭിച്ചിട്ടില്ലെന്നുമുള്ള ജില്ലാ സെക്രട്ടറിയുടെ വിശദീകരണത്തിന്‌ മണ്ണാര്‍ക്കാടും കുഴല്‍മന്ദത്തുനിന്നുമുള്ള അംഗങ്ങള്‍ പിന്തുണയേകിയതോടെ വിഷയം അവസാനിച്ചു. അജന്‍ഡയിലില്ലാത്ത കാര്യങ്ങള്‍ എടുത്തിട്ട്‌ വിവാദമാക്കേണ്ടന്നായിരുന്നു ഇവരുടെ വാദം.
അതേസമയം, പി.കെ. ശശിക്കെതിരായ പരാതിയില്‍ പോലീസ്‌ ഇടപെടല്‍ ഉണ്ടാകില്ലെന്നാണു സൂചന. പരാതി പോലീസിനു നല്‍കേണ്ടെന്ന ധാരണയോടു പരാതിക്കാരിക്കും അനുകൂല നിലപാടാണത്രേ. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗമായ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത്‌ മുഖംരക്ഷിക്കാനാണ്‌ നീക്കം. പരാതിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്തുവരാത്ത സാഹചര്യത്തില്‍ പെരുമാറ്റത്തില്‍ അപാകത പോലുള്ള ഗൗരവംകുറഞ്ഞ കുറ്റംചാര്‍ത്തിയാകും നടപടി.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു പരാതിക്കൊപ്പം നല്‍കിയ ശബ്‌ദരേഖ ജില്ലയിലെ മൂന്നു നേതാക്കള്‍ക്കുകൂടി കൈമാറിയിരുന്നെന്നാണു വിവരം. പക്ഷേ, ഔദ്യോഗിക പക്ഷത്തിനൊപ്പമുള്ള നേതാവിനെതിരെ വിഷയം ഉന്നയിക്കാന്‍ ആരും തയാറായില്ല. പ്രതിപക്ഷ കക്ഷികളില്‍ നിന്നുപോലും ശശിക്ക്‌ അനുകൂലമായ നീക്കം നടന്നതായി സൂചനയുണ്ട്‌.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW