Thursday, September 13, 2018 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

മോശം വാക്ക്‌ പിന്‍വലിക്കുന്നു; മറ്റു കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കും: പി.സി. ജോര്‍ജ്‌

uploads/news/2018/09/248217/k13.jpg

തിരുവനന്തപുരം/കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരേ പരാതിപ്പെട്ട കന്യാസ്‌ത്രീയെ പരാമര്‍ശിച്ചു നടത്തിയ മോശം വാക്ക്‌ പിന്‍വലിക്കുന്നുവെന്നു പി.സി. ജോര്‍ജ്‌ പറഞ്ഞു. അതേസമയം, കന്യാസ്‌ത്രീയുമായി ബന്ധപ്പെട്ടു പറഞ്ഞ മറ്റു കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്‌തമാക്കി.
ഇംഗ്ലീഷില്‍ "പ്രോസ്‌റ്റിറ്റ്യൂട്ട്‌" എന്നോ മലയാളത്തില്‍ "വേശ്യ" എന്നോ ഒരു സ്‌ത്രീയെക്കുറിച്ചും ആരും പരാമര്‍ശം നടത്തുന്നതിനോടു യോജിക്കുന്നില്ല. കന്യാസ്‌ത്രീയെന്നല്ല, ഒരു സ്‌ത്രീക്കെതിരേയും മോശം പരാമര്‍ശം നടത്താന്‍ പാടില്ലെന്നാണു വിശ്വാസം. അതുകൊണ്ട്‌ ആ വാക്ക്‌ പിന്‍വലിക്കുന്നു. ആരെയും ഭയന്നിട്ടല്ല. കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടയില്‍ വായില്‍നിന്നു വീണുപോയതാണ്‌ ആ വാക്ക്‌. ബാക്കിയുള്ള മുഴുവന്‍ കാര്യങ്ങളിലും അടിയുറച്ചു നില്‍ക്കുന്നു, മാറ്റിപ്പറയാന്‍ ഉദ്ദേശിക്കുന്നില്ല. മാന്യതയുണ്ടെങ്കില്‍ കന്യാസ്‌ത്രീ തിരുവസ്‌ത്രം അഴിച്ചുമാറ്റണം. അവര്‍ക്കെതിരേ തന്റെ പക്കല്‍ ശക്‌തമായ തെളിവുകളുണ്ടെന്നും ജോര്‍ജ്‌ പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW