Thursday, September 13, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

പ്രളയത്തെ അതിജീവിച്ച വീടുകള്‍ക്ക്‌ വില്ലനായി കൊടുംവേനല്‍

uploads/news/2018/09/248216/k12.jpg

കോട്ടയം : മഹാപ്രളയത്തിനു പിന്നാലെ ഉണ്ടായ കടുത്ത വേനലില്‍ ആയിരക്കണക്കിനു വീടുകള്‍ അപകടാവസ്‌ഥയില്‍. വെള്ളം കയറിയെങ്കിലും പ്രത്യക്ഷത്തില്‍ തകരാറൊന്നുമില്ലാതിരുന്ന വീടുകളാണു കൊടുംവരള്‍ച്ചയില്‍ വിണ്ടുകീറി വാസയോഗ്യമല്ലാതായത്‌. തകരാര്‍ ഇപ്പോള്‍ മാത്രം പ്രത്യക്ഷപ്പെട്ടതിനാല്‍ നഷ്‌ടപരിഹാരത്തിന്‌ അര്‍ഹരായവരുടെ പട്ടികയില്‍ ഇടംപിടിക്കാനാകാതെ പലരും വിഷമസന്ധിയില്‍.
പ്രളയാനന്തരം സംസ്‌ഥാനത്ത്‌ അനുഭവപ്പെടുന്ന കൊടുംചൂടാണ്‌ വീടുകള്‍ക്കു വില്ലനാകുന്നത്‌. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു പുതുതായി വീടുകള്‍ക്കു നാശനഷ്‌ടമുണ്ടായിരിക്കുന്നത്‌. ദിവസങ്ങളോളം വെള്ളം തങ്ങിയ പല വീടുകളു വെയില്‍ കനത്തതോടെ ഭിത്തികള്‍ വിണ്ടുകീറി തറയോടുകൂടി താഴ്‌ന്ന നിലയിലാണ്‌. പ്രളയകാലത്ത്‌ ഭൂമിയുടെ ഘടന മാറിയതിന്‌ അനുസൃതമായി അടിത്തറയില്‍ ഉണ്ടായ മാറ്റമാണ്‌ വീടുകള്‍ തകരാന്‍ പ്രധാന കാരണം. രണ്ടു ദിവസത്തില്‍ കൂടുതല്‍ വെള്ളം തങ്ങിനിന്നാല്‍ സിമെന്റിന്റെ പശിമ കുറഞ്ഞ്‌ വീടിന്റെ തേപ്പിനു ബലക്ഷയം ഉണ്ടാകുമെന്നു കെട്ടിട നിര്‍മാണ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. ദുര്‍ബലമായ ഭിത്തികള്‍ ചൂടു കൂടുന്നതോടെ അടരുകയും ചെയ്യും.
ഈ വിധത്തില്‍ സംസ്‌ഥാനത്തെ പതിനായിരത്തിലേറെ വീടുകള്‍ അപകടാവസ്‌ഥയിലാണെന്നാണ്‌ വില്ലേജ്‌ ഓഫീസുകളില്‍നിന്നുള്ള കണക്ക്‌. വാസയോഗ്യമല്ലാതായ പലവീടുകളും പുനര്‍നിര്‍മിക്കേണ്ട സാഹചര്യമാണ്‌. പ്രതിദിനം നിരവധി പുതിയ അപേക്ഷകളാണു ലഭിക്കുന്നതെങ്കിലും പ്രളയബാധിതര്‍ക്കുപോലും പൂര്‍ണമായി നഷ്‌ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ നഷ്‌ടങ്ങളുടെ കണക്ക്‌ ഉടന്‍ എടുക്കേണ്ടെന്നാണു വില്ലേജ്‌ ഓഫീസര്‍മാര്‍ക്കു റവന്യൂ വകുപ്പ്‌ നല്‍കിയ നിര്‍ദേശം.ചൂടു കൂടുന്നതിന്റെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കാന്‍ പോകുന്ന നാലു സംസ്‌ഥാനങ്ങളില്‍ ഒന്നാണ്‌ കേരളമെന്നു കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ വ്യക്‌തമാക്കിയിരുന്നു.

ഷാലു മാത്യു

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW