Wednesday, November 21, 2018 Last Updated 39 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

വിദേശയാത്ര റദ്ദാക്കി; മന്ത്രിസഭ ചേര്‍ന്നില്ലെങ്കിലും ഭരണസ്‌തംഭനമില്ല: മന്ത്രി കടകംപള്ളി

uploads/news/2018/09/248215/k11.jpg

തിരുവനന്തപുരം : കേരളത്തില്‍ നിരവധി ജോലിയുള്ളതുകൊണ്ടു വിദേശയാത്രകള്‍ വേണ്ടെന്നുവച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിസഭായോഗം ചേര്‍ന്നില്ലെങ്കില്‍ ഭരണസ്‌തംഭനമുണ്ടെന്നു പറയുന്നതില്‍ കാര്യമില്ല. ഇവിടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്‌. അടിയന്തിരമായി എടുക്കേണ്ട തീരുമാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്‌ ഈ ആഴ്‌ച മന്ത്രിസഭായോഗം ചേരാതിരുന്നത്‌. അടുത്തയാഴ്‌ച ചേരും. മുഖ്യമന്ത്രിയുടെ ആരോഗ്യനില നല്ലനിലയാണ്‌. അേദ്ദഹം ബന്ധപ്പെടേണ്ടവരുമായിബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നമ്മുടെ പ്രകൃതിക്കനുസരിച്ചുള്ള നിര്‍മാണത്തിനായി നിയമനിര്‍മാണം ആലോചിക്കണമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒന്നരസെന്റ്‌ സ്‌ഥലം വീതം ലഭ്യമാക്കിയാല്‍ സഹകരണവകുപ്പ്‌ പ്രഖ്യാപിച്ച ദുരന്തബാധിതര്‍ക്കുള്ള 1500 വീട്‌ നിര്‍മാണ പദ്ധതി അടുത്തമാസം രണ്ടിന്‌ ആരംഭിക്കും. ഇതിന്‌ പുറമെ 2500 വീടുകള്‍ കൂടി വച്ച്‌ കൊടുക്കാന്‍ സഹകരണവകുപ്പ്‌ തയാറാണെന്നും മന്ത്രി വ്യക്‌തമാക്കി.
ടൂറിസം മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെ വിദേശത്തുപോയി കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ്‌ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്‌. എന്നാല്‍ ഇവിടെ ജോലിതിരക്കുള്ളതുകൊണ്ട്‌ തല്‍ക്കാലം പോകുന്നില്ല. ഏറ്റവും കുറച്ച്‌ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച ടൂറിസം മന്ത്രി താനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്ത്‌ നിര്‍മാണത്തിന്‌ കോണ്‍ക്രീറ്റ്‌ കൂടുതലായി ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ പുനരാലോചിക്കണം.
ടൂറിസം പ്രകൃതിക്കനുസരണമാക്കി മാറ്റുന്നതിനുള്ള നിയമനിര്‍മ്മാണത്തെക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ട്‌. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെകാലത്ത്‌ കോടിയേരി ബാലകൃഷ്‌ണന്‍ ടൂറിസം മന്ത്രിയായിരിക്കുമ്പോള്‍ ഇത്തരമൊരു ബില്ലിന്റെ കരടിന്‌ രൂപം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ അത്‌ ഇല്ലാതായി. ഇക്കാര്യം വീണ്ടും പരിശോധിക്കും. -മന്ത്രി പറഞ്ഞു. കന്യാസ്‌ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യാത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ എല്ലാ അന്വേഷണങ്ങളും പഴുതടച്ചാകണമെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ടെന്നു മന്ത്രിപറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW