Thursday, September 13, 2018 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

ടി.പി കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ്‌ വിവാഹിതനായി: വധു ടി.പിയുടെ നാട്ടുകാരി

uploads/news/2018/09/248214/k10.jpg

മാഹി: ആര്‍.എം.പി നേതാവ്‌ ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ്‌ വിവാഹിതനായി. ചൊവ്വാഴ്‌ച രാവിലെ പുതുച്ചേരിയില്‍ വച്ചാണ്‌ മനോജ്‌ വിവാഹിതനായത്‌. വടകര സ്വദേശിനിയായ യുവതിയാണ്‌ വധു. ടി.പി ചന്ദ്രശേഖരന്റെ നാട്‌ വടകരയ്‌ക്ക് സമീപം ഓര്‍ക്കാട്ടേരിയാണ്‌. ടി.പി വധക്കേസില്‍ ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിക്കുന്ന പ്രതി 15 ദിവസത്തെ പരോളിലിറങ്ങിയാണ്‌ വിവാഹത്തിന്‌ എത്തിയത്‌. പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ്‌ ചടങ്ങില്‍ സംബന്ധിച്ചത്‌. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ്‌ ഷാഫിയും ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന്‌ സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW