Wednesday, November 14, 2018 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

കോടതിവിധി ലംഘിച്ച്‌ പയ്യന്നൂരില്‍ വീണ്ടും മുത്തലാഖ്‌; യുവതി കോടതിയില്‍

uploads/news/2018/09/248213/k9.jpg

പയ്യന്നൂര്‍(കണ്ണൂര്‍): സുപ്രീം കോടതി വിധി ലംഘിച്ച്‌ പയ്യന്നൂരില്‍ വീണ്ടും മുത്തലാഖെന്നു പരാതി. രാമന്തളി സ്വദേശിക്കെതിരേ ഭാര്യ കോടതിയില്‍. സുപ്രീം കോടതി വിധി ലംഘിച്ച്‌ മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തിയെന്ന പരാതിയുമായി തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ കെ.എന്‍. റമീസ(20)യാണ്‌, പുതിയപുഴക്കരയിലെ താഴത്തെപുരയില്‍ മുഹസിന്‍ മുഹമ്മദിനെതിരേ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ പരാതി നല്‍കിയത്‌.

2017 ജനുവരി 15 നായിരുന്നു ഇവരുടെ വിവാഹം. മലേഷ്യയിലേക്ക്‌ പോയ മുഹസിന്‍, ഒകേ്‌ടാബറില്‍ തിരിച്ചെത്തിയശേഷം സ്‌ത്രീധനം ആവശ്യപ്പെട്ടു നിരന്തരപീഡനം ആരംഭിച്ചു.

ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ ചവിട്ടിയതിനെ തുടര്‍ന്നു ഗര്‍ഭം അലസിയതായും തുടര്‍ന്നു ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നതായും റമീസ പരാതിയില്‍ പറയുന്നു. അതിനിടെയാണു മുത്തലാഖ്‌ ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ വിവരം ഇയാള്‍ ഉടുമ്പുന്തല ജമാഅത്ത്‌ കമ്മറ്റിയെ അറിയിച്ചത്‌. കമ്മറ്റി വിവരം അറിയിച്ചതിനെത്തുടര്‍ന്നു യുവതി, അഡ്വ. കെ. സുകുമാരന്‍ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു.
മുത്തലാഖിനെതിരായ സുപ്രീം കോടതി വിധിക്കുശേഷം പയ്യന്നൂരിലെ രണ്ടാമത്തെ പരാതിയാണിത്‌. നേരത്തെ കാങ്കോലിലെ ആരിഫ, ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും രണ്ടാം ഭാര്യക്കുമെതിരേ പരാതി നല്‍കിയിരുന്നു.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW