Saturday, November 17, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

കന്യാസ്‌ത്രീക്കെതിരേ വീണ്ടും ജലന്ധര്‍ രൂപത, മിഷനറീസ്‌ ഓഫ്‌ ജീസസ്‌

കോട്ടയം: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീക്കെതിരേ വീണ്ടും ജലന്ധര്‍ രൂപതയും മിഷനറീസ്‌ ഓഫ്‌ ജീസസ്‌ സന്യാസിനീസമൂഹവും രംഗത്ത്‌.
കന്യാസ്‌ത്രീയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നു ജലന്ധര്‍ രൂപത പ്രസ്‌താവനയില്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന ദിവസത്തിനു ശേഷം കന്യാസ്‌ത്രീ നിരവധിയിടങ്ങളില്‍ ബിഷപ്പിനൊപ്പം വാഹനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്‌. ബിഷപ്പിനൊപ്പം വിവിധ പരിപാടികളില്‍ സന്തോഷവതിയായി പങ്കെടുത്തിട്ടുണ്ട്‌. കന്യകാത്വം നഷ്‌ടപ്പെടുന്നതു മരണതുല്യമായി കണക്കാക്കപ്പെടുന്ന സന്യാസ സമൂഹത്തിലെ അംഗമായ പരാതിക്കാരിക്ക്‌ എങ്ങനെ ഇത്‌ സാധിക്കും?
കന്യാസ്‌ത്രീ പറയുന്ന ദിവസം ബിഷപ്‌ കുറവിലങ്ങാട്‌ മഠത്തില്‍ എത്തിയിട്ടല്ല. ഇക്കാര്യം അധികാരികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. കന്യാസ്‌ത്രീക്ക്‌ ഒറ്റയ്‌ക്ക്‌ ഒരു പുരുഷന്റെ മുറിയിലേക്കു പ്രവേശിക്കാന്‍ അനുവാദമില്ലെന്ന കോണ്‍ഗ്രിഗേഷന്റെ നിയമം പരാതിക്കാരിക്കു സുപരിചിതമാണ്‌. പരാതിക്കാരി ആരോപിച്ചതുപോലെ, 13 തവണ ആരുടെയും കണ്ണില്‍പ്പെടാതെ ബിഷപ്‌ താമസിക്കുന്ന മുറിയിലെത്തുക അസാധ്യമാണെന്നും ജലന്ധര്‍ രൂപത അവകാശപ്പെടുന്നു.
ബിഷപ്പിനും സഭയ്‌ക്കുമെതിരേയുള്ള ഗൂഢാലോചനയ്‌ക്ക്‌ കന്യാസ്‌ത്രീക്കെതിരേ ഡി.ജി.പിക്കു പരാതി നല്‍കുമെന്ന്‌ മിഷനറീസ്‌ ഓഫ്‌ ജീസസ്‌ മദര്‍ ജനറല്‍ അറിയിച്ചു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW