Thursday, July 18, 2019 Last Updated 55 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

പമ്പാ-ത്രിവേണിയുടെ പുനരുദ്ധാരണം തകൃതിയില്‍: ശബരിമല നട 16 ന്‌ തുറക്കും

പമ്പ: കന്നിമാസപൂജയ്‌ക്കായി ശബരിമല ക്ഷേത്രനട 16ന്‌ തുറക്കും. തുടര്‍ന്നുള്ള അഞ്ച്‌ ദിവസങ്ങളില്‍ മാസപൂജയ്‌ക്കായി ശബരിമലയിലെത്തുന്ന അയ്യപ്പഭക്‌തര്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്‌. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ക്ക്‌ അടിയില്‍ അടിഞ്ഞു കൂടിയിരുന്ന മണ്ണ്‌ പൂര്‍ണമായും നീക്കം ചെയ്‌തു. ത്രിവേണി പാലം അവസാനിക്കുന്ന സ്‌ഥലത്ത്‌ നിന്ന്‌, അയ്യപ്പഭക്‌തര്‍ക്ക്‌ പമ്പ കടക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ഈ താല്‍ക്കാലിക പാതയിലൂടെ സഞ്ചരിച്ച്‌, ടോയ്‌ലറ്റ്‌ കോപ്ലെക്‌സിന്റെ പുറകുവശം വഴിയുള്ള സര്‍വീസ്‌ റോഡിലൂടെ പമ്പാഗണപതിക്ഷേത്രത്തില്‍ എത്തിച്ചേരാനാകും. പ്രളയത്തില്‍ വന്നുചേര്‍ന്ന ടണ്‍കണക്കിന്‌ മണ്ണ്‌, രാപ്പകല്‍ ഭേദമില്ലാതെ ലോറികളില്‍ മാറ്റുന്ന പ്രക്രിയ അവസാന ഘട്ടത്തിലാണ്‌. ബയോടോയ്‌ലെറ്റുകള്‍ സ്‌ഥാപിക്കുന്ന നടപടി അടുത്തദിവസങ്ങളില്‍ ആരംഭിക്കും. പമ്പയിലും പരിസരപ്രദേശങ്ങളിലും അയ്യപ്പഭക്‌തര്‍ക്ക്‌ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുന്നു. അന്തരീക്ഷത്തിലെ ചൂട്‌ കൂടിയത്‌ കാരണം പമ്പയിലെ ജലനിരപ്പ്‌ താഴ്‌ന്നിട്ടുണ്ട്‌.പല ഭാഗത്തും പമ്പാനദി വറ്റി വരളുന്നു.പമ്പാനദിയില്‍ ഇറങ്ങികയറാതെ തന്നെ അയ്യപ്പഭക്‌തര്‍ക്ക്‌ ത്രിവേണി പാലത്തിലൂടെ മറുകര എത്തി നടന്നുപോകാം. ഗതിമാറി ഒഴുകിയ പമ്പാനദിയെ ചാലുതീര്‍ത്ത്‌ കക്കി നദിയുമായി സംഗമിപ്പിച്ചാണ്‌ ദേവസ്വം ബോര്‍ഡ്‌ ഇവിടെ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്‌.കന്നിമാസപൂജയ്‌ക്ക്‌ എത്തുന്ന ഭക്‌തര്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്‌ .മണ്ഡല-മകരവിളക്ക്‌ തീര്‍ത്ഥാടനം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ തന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷ ഭയപ്പാടും ആശങ്കയും ഇല്ലാതെ തന്നെ ഭക്‌തര്‍ക്ക്‌ കന്നിമാസപൂജയ്‌ക്ക്‌ ശബരിമല ക്ഷേത്ര നട തുറക്കുമ്പോള്‍, അയ്യപ്പസന്നിധാനത്ത്‌ എത്താനാകും.
പമ്പയില്‍ അയ്യപ്പഭക്‌തര്‍ക്ക്‌ സ്‌നാനം നടത്താനും ബലിതര്‍പ്പണം നടത്താനും പ്രത്യേകം സജ്‌ജീകരണങ്ങള്‍ ഉണ്ടാകും. 16 ന്‌ തുറക്കുന്ന ക്ഷേത്ര നട പതിവ്‌ പൂജകള്‍ക്ക്‌ ശേഷം 21 ന്‌ രാത്രി ഹരിവരാസനം പാടി അടയ്‌ക്കും. കണ്‌ഠരര്‌ രാജീവരര്‌ അടുത്ത ഒരു വര്‍ഷത്തേക്കുള്ള തന്ത്രിയായി 16 ന്‌ ചുമതലയേല്‍ക്കും.പ്രളയത്തെ തുടര്‍ന്ന്‌ തന്ത്രി കണ്‌ഠരര്‌ രാജീവര്‍ക്ക്‌ ചിങ്ങമാസ പൂജയ്‌ക്ക്‌ ശബരിമല സന്നിധാനത്ത്‌ എത്താന്‍ കഴിഞ്ഞിരുന്നില്ല. 17 മുതല്‍ 21 വരെ നെയ്യഭിഭേഷകം,ഉദയാസ്‌തമനപൂജ,പടിപൂജ,കളഭാഭിഷേകം എന്നിവ ഉണ്ടാകും. 21 ന്‌ സഹസ്രകലശാഭിഷേകം നടക്കും.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW