Thursday, November 15, 2018 Last Updated 13 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

സര്‍ക്കാര്‍ നടപടി എടുക്കുമെന്ന്‌ പ്രതീക്ഷ: റിമ കല്ലിങ്കല്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരേയുള്ള കന്യാസ്‌ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നാണു പ്രതീക്ഷയെന്നു നടി റിമ കല്ലിങ്കല്‍. വിശ്വസിക്കാവുന്ന സര്‍ക്കാരാണ്‌ ഇവിടെയുള്ളതെന്നു കരുതുന്നു. ഡബ്ല്യു.സി.സിക്ക്‌ കിട്ടിയതുപോലുള്ള പിന്തുണ തന്നെയാണ്‌ ഈ സമരത്തിനും ജനങ്ങളില്‍നിന്നു കിട്ടുന്നത്‌. നാട്ടുകാരിലാണ്‌ ഏറ്റവും വിശ്വാസം. എം.എല്‍.എക്കെതിരേയുള്ള പീഡന ആരോപണത്തിലും നിലപാട്‌ ഇതുതന്നെയാണ്‌. അതിനു പാര്‍ട്ടിയെന്നോ സിനിമയെന്നോ വ്യത്യാസമില്ല. എല്ലാ മേഖലയിലും സ്‌ത്രീകളുടെ തുറന്നുപറച്ചിലുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. പി.സി. ജോര്‍ജിന്റെ വ്യക്‌തിഹത്യയെ ശക്‌തമായി എതിര്‍ക്കുന്നു.
ഒരു സ്‌ത്രീ പുറത്തുവന്ന്‌ ഇത്തരം ഒരു കാര്യം പറയുന്നത്‌ എത്ര കടമ്പകള്‍ കടന്ന്‌ ധൈര്യം സംഭരിച്ചിട്ടായിരിക്കുമെന്നു മനസിലാക്കണം. കുറ്റക്കാരായവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വനിതാ കമ്മിഷനും തയാറാകണം. നീതി ലഭിക്കുംവരെ കന്യാസ്‌ത്രീകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും.- റിമ കല്ലിങ്കല്‍ പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW