Thursday, September 13, 2018 Last Updated 30 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

പ്രതിഷേധവുമായി ജോയ്‌ മാത്യു

കോഴിക്കോട്‌: ജലന്ധര്‍ ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീക്കു പിന്തുണയറിയിച്ച്‌ സിനിമാ നടനും സംവിധായകനുമായ ജോയ്‌ മാത്യു പ്രതിഷേധ പ്രകടനം നടത്തി. ഏതാനും സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മിഠായിത്തെരുവിലായിരുന്നു പ്രതിഷേധം.
ബലാത്സംഗം ആരോപിച്ച്‌ കന്യാസ്‌ത്രീ പരാതി നല്‍കി 75 ദിവസം പിന്നിട്ടിട്ടും നടപടി എങ്ങുമെത്താത്തത്‌ വ്യക്‌തമായ നീതിനിഷേധത്തിന്റെ അടയാളമാണ്‌. ഇത്തരം ആരോപണങ്ങള്‍ സഭ കൈകാര്യം ചെയ്‌തതുപോലെ തന്നെയാണു രാഷ്‌്രടീയപാര്‍ട്ടികളും കൈകാര്യം ചെയ്ുയന്നത്‌. സംഘടിത മതങ്ങളും രാഷ്‌്രടീയ പാര്‍ട്ടികളും നീതിന്യായ വ്യവസ്‌ഥയെ വെല്ലുവിളിക്കുന്ന സാഹചര്യമാണുള്ളത്‌. കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ മൗനത്തിനു കാരണം അറിയില്ലെന്നും ജോയ്‌ മാത്യു പറഞ്ഞു.
ബി.ജെ.പി. സംസ്‌ഥാന വക്‌താവ്‌ പി. രഘുനാഥ്‌, സിനിമാ സംവിധായകന്‍ ഗിരീഷ്‌ ദാമോദര്‍, ചിത്രകാരന്‍ ജോണ്‍സ്‌ മാത്യു തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW