Friday, November 16, 2018 Last Updated 43 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

ബംഗളുരുവില്‍ വാഹനാപകടം: അമ്മയും മകനും ഉള്‍പ്പെടെ നാലു മലയാളികള്‍ മരിച്ചു

കൊല്ലം: ബംഗളുരു മാറത്തഹള്ളിയില്‍ കാറില്‍ നിയന്ത്രണംവിട്ട ബസിടിച്ച്‌ കാറിലുണ്ടായിരുന്ന അമ്മയും മകനുമടക്കം നാലു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക്‌ പരുക്കേറ്റു. കൊല്ലം ചവറ സ്വദേശികളായ മെഴ്‌സി ജോസഫ്‌(65), മകന്‍ ലെവിന്‍ ജോസഫ്‌(24), എല്‍സമ്മ (86), റീന ബ്രിട്ടോ(85) എന്നിവരാണ്‌ മരിച്ചത്‌. ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങവേ ഇന്നലെ വൈകിട്ട്‌ നാലോടെ ഔട്ടര്‍റിങ്‌ റോഡിലായിരുന്നു അപകടം. ബംഗളുരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെ ബസാണ്‌ കാറില്‍ ഇടിച്ചത്‌. അപകടത്തില്‍ മരിച്ചവര്‍ ബംഗളുരില്‍ സ്‌ഥിരതാമസക്കാരാണ്‌.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW