ചാവക്കാട്: എലിപ്പനി മൂലം വയോധിക മരിച്ചു. മണത്തല ബേബി റോഡില്‍ കളത്തില്‍ ദയബാലന്റെ വീട്ടില്‍ താമസിച്ചിരുന്ന ജാനകിയമ്മ (75) ആണ് മരിച്ചത്. ഇതോടെ, എലിപ്പനി മൂലം ചാവക്കാട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. പനിമൂലം ജാനകിയമ്മ കുറച്ചു ദിവസങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നഗരസഭാ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു.
ഇവര്‍ക്ക് ബന്ധുക്കളായി ആരുമില്ലെന്നാണു വിവരം. ചെറുപ്രായത്തില്‍ എത്തിയതായിരുന്നു. കഴിഞ്ഞദിവസം ഒരുമനയൂര്‍ പെരുമ്പുള്ളി കോളനി ആളത്ത് ഉണ്ണിക്കൃഷ്ണന് (55), താമരയൂര്‍ സ്വദേശി അകമ്പടി വീട്ടില്‍ ഗോപി (74), എന്നിവരാണ് ഇതേ രോഗം ബാധിച്ചു മരിച്ചത്.