Friday, February 22, 2019 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

മൂന്നുവയസുകാരന്റെ ദാരുണാന്ത്യം അപകട സമയത്തില്‍ പോലീസ്‌ മാറ്റംവരുത്തിയെന്ന്‌ ആക്ഷേപം

എരുമപ്പെട്ടി: മണ്ണുമായി അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറിയിടിച്ച്‌ മൂന്നുവയസുകാരന്‍ മരിച്ച സംഭവത്തില്‍ അപകടസമയം മാറ്റിയ പോലീസ്‌ നടപടിയില്‍ പ്രതിഷേധം. കഴിഞ്ഞ ചൊവ്വാഴ്‌ച വെള്ളറക്കാട്‌-തിപ്പലശേരി റോഡിലുണ്ടായ അപകടത്തില്‍ വെള്ളറക്കാട്‌ പേങ്ങാട്ടുപാറയ്‌ക്കു സമീപം താമസിക്കുന്ന നേപ്പാള്‍ സ്വദേശി ജയറാമിന്റെ മകന്‍ അലീഷാണ്‌ മരിച്ചത്‌. സഹോദരന്‍ അനിത്തിനെ സ്‌കൂള്‍ബസില്‍ കയറ്റിവിടാനെത്തിയ അമ്മയോടൊപ്പം റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ വീടിനു മുന്നില്‍ രാവിലെ 9.15 നായിരുന്നു സംഭവം. എന്നാല്‍ 8.50-നായിരുന്നു അപകടമെന്നാണു പോലീസ്‌ വാദം.
രാവിലെ ഒമ്പതുമുതല്‍ പത്തുവരെ ടിപ്പര്‍ലോറികള്‍ നിരത്തിലിറക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ്‌ നിലവിലുള്ളപ്പോള്‍ ഒന്‍പതുമണിക്കുമുമ്പാണ്‌ അപകടം നടന്നതെന്ന പോലീസ്‌ കണ്ടെത്തലാണു സംശയം ജനിപ്പിക്കുന്നത്‌. ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കു കേസെടുത്തശേഷം സ്‌റ്റേഷന്‍ ജാമ്യം നല്‍കുകയും ചെയ്‌തു.
സംഭവത്തില്‍ തന്റെ മൊഴിയെടുത്തെന്ന പോലീസ്‌ വാദം തെറ്റാണെന്നു വ്യക്‌തമാക്കിയ കുട്ടിയുടെ പിതാവ്‌ അപകടം നടന്നത്‌ 9.15 നു തന്നെയാണെന്നും പറയുന്നു. സംഭവത്തിനു സാക്ഷികളായ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ ജനപ്രതിനിധികളും ഇക്കാര്യത്തില്‍ കുട്ടിയുടെ പിതാവിനെ പിന്തുണയ്‌ക്കുന്നു. അപകടം നടന്നത്‌ ഒന്‍പതിനു ശേഷമാണെന്നും സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നുമടക്കം പ്രതിക്കായി ചിലര്‍ നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തായിട്ടുണ്ട്‌. ആക്ഷേപം വ്യാപകമായ സാഹചര്യത്തില്‍ വിഷയത്തില്‍ ഇന്റലിജന്‍സ്‌ അന്വേഷണം നടക്കുന്നതായും സൂചനയുണ്ട്‌.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW