Thursday, September 13, 2018 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

കൈത്താങ്ങുമായി ശ്രീശ്രീ രവിശങ്കര്‍

കോട്ടയം: സംസ്‌ഥാനത്തിന്റെ പുനരുദ്ധാരണ വികസനപദ്ധതിക്ക്‌ കൈത്താങ്ങുമായി ശ്രീശ്രീ രവിശങ്കര്‍. ആര്‍ട്‌ ഓഫ്‌ ലിവിങ്‌് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ "ശ്രീഅഭയം" കര്‍മ്മപദ്ധതി ഈ മാസം 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു സംസ്‌ഥാന ചെയര്‍മാന്‍ എസ്‌.എസ്‌. ചന്ദ്രസാബു അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ 14 കോടിയിലധികം രൂപയുടെ സാധനങ്ങള്‍ പ്രളയബാധിതര്‍ക്കായി സ്വരൂപിച്ച്‌ വിതരണം ചെയ്യാന്‍ ഫൗണ്ടേഷനു സാധിച്ചു. മലപ്പുറത്തെ ഊര്‍ങ്ങാട്ടിരി, ഇടുക്കിയിലെ കോഴിലാക്കുടി, പത്തനംതിട്ടയിലെ അട്ടത്തോട്‌ എന്നീ വനവാസ മേഖലകള്‍, പ്രളയബാധിത മേഖലയായ ചെങ്ങന്നൂരിലെ പാണ്ടനാട്‌ എന്നിവിടങ്ങളിലായിരിക്കും "ശ്രീഅഭയ"ത്തിന്റെ പ്രാരംഭ പ്രവര്‍ത്തനം.
മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണു ശ്രീശ്രീരവിശങ്കര്‍ വിഭാവനം ചെയ്‌ത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വ്യക്‌തമാക്കി. വിശദവിവരങ്ങള്‍ക്ക്‌: 9447463491.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW