Wednesday, November 14, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

ബിഷപ്പിനോട്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടതു പ്രഹസനമെന്ന്‌ കന്യാസ്‌ത്രീകള്‍

കൊച്ചി: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനോട്‌ 19 നു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതു പ്രഹസനമാണെന്നു സംശയിക്കുന്നതായി, ബിഷപ്പിന്റെ അറസ്‌റ്റ്‌ വൈകുന്നതിനെതിരേ ഹൈക്കോടതി ജങ്‌ഷനില്‍ സമരം നടത്തുന്ന കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീകള്‍.
ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ കന്യാസ്‌ത്രീ നല്‍കിയ പീഡന പരാതിയിലെ അന്വേഷണം അട്ടിമറിക്കാനായിരുന്നു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ തുടക്കം മുതല്‍ ശ്രമിച്ചിരുന്നത്‌. അതിന്റെ ബാക്കിപത്രം മാത്രമായാണു ബിഷപ്പിനോടു ഹാജരാകാന്‍ പോലീസ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ബിഷപ്‌ ഫ്രാങ്കോയ്‌ക്ക്‌ അധികാരവും പണവും ഉള്ളകാലത്തോളം കേസ്‌ അട്ടിമറിക്കാനുള്ള ശ്രമം തുടരും. എന്തുതന്നെ വന്നാലും നീതി ലഭിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടില്ല. ജാതിമത ഭേദമെന്യേ നിരവധിയാളുകളാണ്‌ സമരപ്പന്തലിലേെക്കത്തുന്നത്‌. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒട്ടേറെപ്പേര്‍ ഉണ്ടെന്നാണു തങ്ങള്‍ക്കു ലഭിക്കുന്ന പിന്തുണയിലൂടെ വ്യക്‌തമാകുന്നതെന്നും ഇതു ധൈര്യം പകരുന്നുണ്ടെന്നും കന്യാസ്‌ത്രീകള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW