Tuesday, November 13, 2018 Last Updated 14 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

ബിഷപ്പിന്റെയും കന്യാസ്‌ത്രീയുടെയും മൊബൈല്‍ ആശയവിനിമയം പരിശോധിക്കുന്നു

കൊച്ചി : ബിഷപ്പിന്റെയും കന്യാസ്‌ത്രീയുടെയും സാക്ഷികളുടെയും മൊഴികള്‍ തമ്മിലുള്ള വൈരുധ്യമാണ്‌ അറസ്‌റ്റ്‌ ഉള്‍പ്പെടെയുള്ള നടപടികളിലെ തീരുമാനം വൈകുന്നതെന്നു പോലീസ്‌. നിര്‍ണായകതെളിവായ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പരിശോധന അനിവാര്യമാണ്‌. ഇക്കാര്യം ഇന്നു ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്‌മൂലത്തില്‍ പോലീസ്‌ വ്യക്‌തമാക്കും. ഇതിനാല്‍ തെളിവുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ചില കാര്യങ്ങളില്‍ വ്യക്‌തത വേണമെന്നും ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്ുമ്പോയള്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണു കരുതുന്നതെന്നും പോലീസ്‌ അറിയിച്ചു.
കന്യാസ്‌ത്രീ, ബിഷപ്‌, കര്‍ദിനാള്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തു. ബിഷപ്പിന്റെ മൊഴിയില്‍ പറഞ്ഞിരുന്ന പലകാര്യങ്ങളും തെറ്റാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. കന്യാസ്‌ത്രീയെ പരിചയമില്ലെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്നു തെളിയിക്കുന്ന ഇരുവരും ഒപ്പമുള്ള ചിത്രം പ്രഥമിക തെളിവാണ്‌. നാടുക്കുന്ന്‌ മഠത്തിലെ സന്ദര്‍ശക രജിസ്‌റ്റര്‍, വൈദ്യ പരിശോധന റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെ ബിഷപ്പിനെ കുരുക്കിലാക്കുന്ന തെളിവുകളും കണ്ടെത്തി. നേരിട്ടുള്ള തെളിവുകളേക്കാള്‍ സാഹചര്യതെളിവുകളാണു ബിഷപ്പിനെതിരേയുള്ളത്‌.
ഇവിടെ പ്രധാന തൊണ്ടി ഇരുവരുടെയും മൊബൈല്‍ ഫോണാണ്‌. ഫോണ്‍ കൈമാറിയിട്ടില്ല. ജലന്ധറില്‍ വച്ചു ഫോണ്‍ കൈമോശം വന്നെന്നാണ്‌ ഇരയുടെ മൊഴി. ഇതു പോലീസ്‌ അപ്പാടെ വിശ്വസിക്കുന്നില്ല. ബിഷപ്‌ തെറ്റായ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെങ്കില്‍ അതിനു തെളിവ്‌ ആവശ്യമാണ്‌.
ജലന്ധര്‍ രൂപതാ ചാന്‍സലര്‍ സൂക്ഷിക്കുന്ന ഡയറിയില്‍ ബിഷപ്പിന്റെ അനുദിന പരിപാടികളുടെ നാള്‍വഴിയുണ്ട്‌. ഇതിന്‍പ്രകാരം കന്യാസ്‌ത്രീ പറയുന്ന പല ദിവസങ്ങളിലും അദ്ദേഹം കേരളത്തിലുണ്ടായിരുന്നില്ലെന്നതും വൈരുധ്യമാണ്‌. ഇക്കാര്യം സ്‌ഥിരീകരിക്കാന്‍ മൊബൈല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്‌. ക്രിമിനല്‍ കേസുകളില്‍ പ്രതി സ്‌ഥലത്തില്ലായിരുന്നു എന്ന വാദം (അലീബി തെളിവ്‌) ഒരു പരിധിവരെ പ്രതികള്‍ക്കു സഹായകമാണ്‌. ഇതു തെളിയിക്കേണ്ട ചുമതല ആ വാദം ഉന്നയിക്കുന്ന ആള്‍ക്കായതിനാല്‍ ബിഷപ്പിനു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ്‌ കണക്കുകൂട്ടല്‍.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW