Friday, November 16, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

അന്വേഷണം കാര്യക്ഷമം: കോടിയേരി

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പിനെതിരായി കന്യാസ്‌ത്രീ നല്‍കിയ പരാതി സംബന്ധിച്ച്‌ പോലീസ്‌ കാര്യക്ഷമമായ അനേ്വഷണമാണ്‌ നടക്കുന്നതെന്നും അനേ്വഷണം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തിന്‌ ഒരു അടിസ്‌ഥാനവുമില്ലെന്നും സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ വന്നശേഷം ഉയര്‍ന്നുവന്ന എല്ലാ സ്‌ത്രീ പീഡന പരാതികളിലും പോലീസ്‌ കര്‍ക്കശമായ നടപടി എടുത്തിട്ടുണ്ടെന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമുള്ളതാണ്‌. വിശദമായ അനേ്വഷണങ്ങള്‍ നടത്തിയ ശേഷമാണ്‌ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നത്‌. ഇത്തരം ചില കേസുകളില്‍ ആദ്യഘട്ടത്തില്‍ പോലീസ്‌ നടപടികളെ സംശയത്തോടെ വീക്ഷിച്ചവര്‍തന്നെ പിന്നീട്‌ തിരുത്തി പോലീസിനെ അഭിനന്ദിക്കുന്ന സ്‌ഥിതിയുണ്ടായിരുന്നുവെന്നതും നാം ഓര്‍ക്കേണ്ടതാണ്‌.

കേസ്‌ അനേ്വഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്ന സ്‌ഥിതി ഈ ഗവണ്‍മെന്റ്‌ വന്നശേഷം ഉണ്ടായിട്ടില്ല. സി.പി.ഐ(എം)നെ സംബന്ധിച്ച്‌ ഒരു കേസിന്റെയും അനേ്വഷണത്തില്‍ പാര്‍ടി ഇടപെട്ട്‌ നിര്‍ദ്ദേശം നല്‍കാറില്ല. ഏതെങ്കിലും ഒരാളെ കേസില്‍ ഉള്‍പ്പെടുത്താനോ അറസ്‌റ്റ്‌ ചെയ്യിപ്പിക്കാനോ കേസില്‍ നിന്ന്‌ ഒഴിവാക്കാനോ സി.പി.ഐ(എം) ഇടപെടാറില്ല. തെറ്റ്‌ ചെയ്യുന്നവര്‍ ആരായാലും, സമൂഹത്തില്‍ അവര്‍ ഏത്‌ ഉന്നത സ്‌ഥാനത്തിരിക്കുന്നവരായാലും തെളിവുകളുടെ അടിസ്‌ഥാനത്തില്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW