Friday, February 22, 2019 Last Updated 43 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

പ്രളയം: കേന്ദ്രത്തിന്‌ മെമ്മോറാണ്ടം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഭരണ സ്‌തംഭനം: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ്‌ ഒരു മാസത്തോളമായിട്ടും ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന്‌ മെമ്മോറാണ്ടം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ സംസ്‌ഥാനത്ത്‌ പൂര്‍ണ്ണമായ ഭരണ സ്‌തംഭനമാണ്‌ നിലനില്‍ക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.
എന്നിട്ടും ഭരണ സ്‌തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമാണ്‌. സംസ്‌ഥാനത്തിന്‌ കേന്ദ്രത്തില്‍ നിന്ന്‌ നേരത്തെ പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു പൈസ കൂടുതല്‍ കിട്ടിയിട്ടില്ല. അതിന്‌ വേണ്ടി കേന്ദ്രത്തിന്‌ മെമ്മോറാണ്ടം തയ്യാറാക്കാന്‍ പോലും സംസ്‌ഥാന സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. നാശനഷ്‌ടത്തിന്റെ കണക്കെടുപ്പ്‌ വിവിധ വകുപ്പുകള്‍ നടത്തുന്നു എന്ന്‌ പറയുന്നതല്ലാതെ അത്‌ എങ്ങും എത്തിയിട്ടില്ല.
മുഖ്യമന്ത്രിയുടെ അഭാവം കാരണം രണ്ടാഴ്‌ചയായി മന്ത്രിസഭാ യോഗം ചേരാന്‍ കഴിയാത്തതിനാല്‍ നയപരമായ ഒരൊറ്റ തീരുമാനവും എടുക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌ നിലനില്‍ക്കുന്നത്‌. മന്ത്രിസഭാ ഉപസമിതി ചേരുന്നുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പറയുന്നത്‌. പക്ഷേ ഉപസമിതിക്ക്‌ നയപരമായ തീരുമാനമെടുക്കാനോ അവ സര്‍ക്കാര്‍ ഉത്തരവായിറക്കി നടപ്പാക്കാനോ കഴിയില്ല. ക്യാബിനറ്റിന്റെ അധികാരം ഉപസമിതിക്കുണ്ടോ എന്ന്‌ വ്യക്‌തമാക്കണം.
സംസ്‌ഥാനത്തിന്റെ അടിത്തറ തകര്‍ത്ത പ്രളയത്തില്‍ നിന്ന്‌ സംസ്‌ഥാനം കരകയറേണ്ട അതീവ നിര്‍ണ്ണായകമായ സമയത്ത്‌ സംസ്‌ഥാനത്ത്‌ ഭരണ സ്‌തംഭനമുണ്ടായിരിക്കുന്നത്‌ മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW