Thursday, February 21, 2019 Last Updated 42 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

സംസ്‌ഥാനത്ത്‌ ഭരണസ്‌തംഭനമില്ല: ഇ.പി ജയരാജന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭരണസ്‌തംഭനമില്ലെന്ന്‌ മന്ത്രി ഇ.പി ജയരാജന്‍. മന്ത്രിസഭായോഗം ഈ ആഴ്‌ച നിശ്‌ചയിച്ചിരുന്നെങ്കിലും മന്ത്രിമാര്‍ ജില്ലകളില്‍ ദുരിതാശ്വാസനിധി സംഭരണത്തിനു പോയതുകൊണ്ടാണ്‌ യോഗം ചേരാതിരുന്നത്‌.എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും ആക്ഷേപിക്കുന്നവര്‍ക്ക്‌ അതുചെയ്യാമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ദിവസവും ആശയവിനിമയം നടത്തി തീരുമാനമെടുത്താണു മുന്നോട്ടു പോകുന്നത്‌.
ഭിന്നത മൂലമാണ്‌ മന്ത്രിസഭ ചേരാത്തതെന്ന ആരോപണം ശരിയല്ല. പഴയ കാലത്തെ പ്രശ്‌നങ്ങള്‍ തികട്ടിവരുന്നതുകൊണ്ടാണ്‌ ചിലര്‍ അങ്ങനെ പറയുന്നത്‌. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള മന്ത്രിസഭാ ഉപസമിതി ഭംഗിയായി ദൗത്യം നിറേവറ്റുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമാണ്‌. 19 നു മന്ത്രിസഭായോഗം നിശ്‌ചയിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW