Sunday, February 17, 2019 Last Updated 32 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

പ്രളയദുരന്തം: ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ ഭയക്കുകയാണെന്ന്‌ പി.ടി തോമസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പിടിച്ച്‌ ജയിലില്‍ അടയ്‌ക്കുമെന്ന്‌ ഭയന്നാണോ പ്രളയ ദുരന്തത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന നിലപാട്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന്‌ പി.ടി തോമസ്‌ എം.എല്‍.എ. ഭാവിയില്‍ ഇത്തരമൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ എടുക്കണമെന്നതു കേരളം അറിയേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത്‌. എന്നാല്‍, അന്വേഷണത്തോട്‌ സര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്‌. ജുഡീഷ്യല്‍ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കേണ്ടതില്ലെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച പ്രളയാനന്തര കേരളം മുഖാമുഖം പരിപാടിയില്‍ പി.ടി തോമസ്‌ വ്യക്‌തമാക്കി.
കേരളം നേരിട്ട പ്രളയദുരന്തം മനുഷ്യ നിര്‍മ്മിതമാണ്‌. അങ്ങനെയല്ലെന്ന്‌ വാദിക്കുന്നവര്‍ നിരവധി ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയേണ്ടതുണ്ട്‌. മനുഷ്യനിര്‍മ്മിത ദുരന്തമല്ലെങ്കില്‍, പ്രളയം മുന്നില്‍ കണ്ട്‌ സര്‍ക്കാര്‍ രൂപീകരിച്ച ആക്ഷന്‍ പ്ലാന്‍ പുറത്തു വിടണം. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ ജലവിതാനം ക്രമാതീതമായി ഉയരുമെന്നുമുള്ള വിവരം ജനങ്ങളെ അറിയിച്ചിരുന്നെങ്കില്‍ ഏറെപ്പേര്‍ക്ക്‌ മാറിപ്പാര്‍ക്കാന്‍ കഴിയുമായിരുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്‌ടിക്കെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അഹംഭാവം വലിയ തോതില്‍ പ്രകടമാണ്‌. ജീവനക്കാരെയും ജനങ്ങളെയും ഭീഷണിപ്പെടുത്തി പണം സ്വരൂപിക്കുന്ന രീതി പ്രളയാനന്തര കേരളത്തെ പുനഃസൃഷ്‌ടിക്കാന്‍ ഉതകുന്നതാണോയെന്ന്‌ പരിശോധിക്കണമെന്നും പി.ടി തോമസ്‌ ആവശ്യപ്പെട്ടു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW