Tuesday, April 23, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

മാവേലിക്കര താലൂക്കില്‍ ഭൂചലനം കുന്നിടിച്ച സ്‌ഥലങ്ങളില്‍

ചാരുംമൂട്‌(മാവേലിക്കര): ആലപ്പുഴ ജില്ലയുടെ തെക്ക്‌ കിഴക്കേ അതിര്‍ത്തി പ്രദേശങ്ങളായ മാവേലിക്കര താലൂക്കില്‍ ഭൂചലനമുണ്ടായത്‌ കുന്നിടിച്ച്‌ മണ്ണെടുത്ത പ്രദേശങ്ങളിലാണ്‌.
സെക്കന്റുകള്‍ മാത്രം നീണ്ട ചലനത്തില്‍ ഭുമിയ്‌ക്കടിയില്‍ നിന്നും ഉഗ്രശബ്‌ദമുണ്ടായി. 30 ഓളം വീടുകള്‍ക്ക്‌ കേടുപാട്‌ സംഭവിച്ചു. റിക്‌ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെയായുള്ള ആഘാതമാവാമെന്ന്‌ വിദഗ്‌ധര്‍ വിലയിരുത്തി.
ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, കഞ്ചുകോട്‌, തണ്ടാനുവിള, പുലിക്കുന്ന്‌, മറ്റപ്പള്ളി, അടൂര്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ഭൂചലനമുണ്ടായത്‌. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടുകളുടെ അടിത്തറ, ഭിത്തി, മേല്‍ക്കൂര ഭാഗങ്ങളില്‍ വിള്ളലുണ്ടായി. ചില വീടുകള്‍ക്ക്‌ ബലക്ഷയം ഉണ്ടായിട്ടുണ്ട്‌. സംഭവമറിഞ്ഞ്‌ നൂറനാട്‌, അടൂര്‍ സ്‌റ്റേഷനുകളില്‍ നിന്ന്‌ പോലീസെത്തി ആവശ്യമായ കരുതലുകള്‍ സ്വീകരിച്ചു. ചില വീടുകളില്‍ നിന്ന്‌ ആളുകളെ ഒഴിപ്പിച്ചു. സംഭവമറിഞ്ഞ്‌ റവന്യു സംഘവും ആര്‍.രാജേഷ്‌ എം.എല്‍.എയും സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തി.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW