Wednesday, November 21, 2018 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

സമരത്തിന്‌ പിന്തുണയുമായി സെക്രേട്ടറിയറ്റിന്‌ മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ടു കന്യാസ്‌ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. സേവ്‌ ഔര്‍ സിസ്‌റ്റേഴ്‌സ്‌ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു ജനകീയ കൂട്ടായ്‌മ.
കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ വി.എം. സുധീരന്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സര്‍ക്കാരിന്റെ പാവയായി മാറിയ പോലീസ്‌ മേധാവി സംസ്‌ഥാനത്തിനു നാണക്കേടായെന്നും സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടരുതെന്നും അദ്ദേഹം പറഞ്ഞു.
സിസ്‌റ്റര്‍ ജെസ്‌മി, ബി.ജെ.പി. നേതാവ്‌ പി.പി. മുകുന്ദന്‍, മുന്‍ മന്ത്രി സുരേന്ദ്രന്‍ പിള്ള തുടങ്ങി വിവിധ നേതാക്കള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW