Sunday, February 24, 2019 Last Updated 45 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പ്രളയവുമായി ബന്ധപ്പെട്ട്‌ എം.ഐ. ഷാനവാസ്‌ എം.പി അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളില്‍ ഒക്‌ടോബര്‍ ആറിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രളയക്കെടുതി സംബന്ധിച്ചും ഡാമുകളുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്‌തതിലെ വീഴ്‌ചയെ സംബന്ധിച്ചും പ്രളയത്തിനന്തര പരിഹാര നടപടികളെക്കുറിച്ചും അന്വേഷിക്കണം ആവശ്യപ്പെട്ടാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌.
കാലാവസ്‌ഥാ പ്രവചനം നടത്താന്‍ ചുമതലയുള്ള കേന്ദ്ര ജല കമ്മിഷനെ സംസ്‌ഥാന സര്‍ക്കാര്‍ സമീപിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ആര്‍.ബി.എയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ദേശീയ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്‌ഥാനം സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതി സ്വമേധയാ എടുത്ത കേസ്‌ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കാന്‍ മാറ്റി. ഷാനവാസിനുവേണ്ടി അഡ്വ. പി.എ. മുഹമ്മദ്‌ഷാ ഹാജരായി.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW