Sunday, November 18, 2018 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അനുവദിക്കും: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കണിച്ചുകുളങ്ങര ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലും ഈ വര്‍ഷവും കലാപരിപാടികള്‍ അവതരരിപ്പിക്കാന്‍ അവസരം നല്‍കുമെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പ്രളയത്തെത്തുടര്‍ന്ന്‌ ഉത്സവാഘോഷങ്ങളെല്ലാം വേണ്ടെന്നുവയ്‌ക്കുന്നത്‌ ആയിരക്കണക്കിനു കലാകാരന്‍മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകാന്‍ കാരണമാകുമെന്നു ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയവര്‍ക്കാണ്‌ വെള്ളാപ്പള്ളി ഈ ഉറപ്പു നല്‍കിയത്‌.
പിന്നണി ഗായകന്‍ ബിജുനാരായണന്‍, നാടകനടന്‍ പ്രദീപ്‌ മാളവിക എന്നിവരുടെ നേതൃത്വത്തിലുള്ള കലാകാരന്മാരാണു നിവേദനം നല്‍കിയത്‌.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW