Monday, November 19, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

എം.വി. ജയരാജനെതിരേ നടപടി ആവശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറിക്കു കത്ത്‌

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ ഉള്‍പ്പെടെയുള്ള യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരേ നിരന്തരംചുറ്റുവട്ടം എന്ന ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ ആക്ഷേപകരമായ പ്രസ്‌താവനകളും വിമര്‍ശനങ്ങളും നടത്തിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി എം.വി. ജയരാജനെതിരേ നടപടി ആവശ്യപ്പെട്ട്‌ രമേശ്‌ ചെന്നിത്തലയുടെ പ്രൈവറ്റ്‌ സെക്രട്ടറി ചീഫ്‌ സെക്രട്ടറിക്ക്‌ കത്തുനല്‍കി. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്‌ഥന്‍ ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്നത്‌ കേരളാ ഗവണ്‍മെന്റ്‌ കണ്ടക്‌റ്റ്‌ റൂള്‍ 1960 ലെ ചട്ടം 60 മുതല്‍ 62 വരെയുള്ള വ്യവസ്‌ഥകളുടെയും മാര്‍ഗനിര്‍ദേശങ്ങളു-ടെയും ലംഘനമാണ്‌. അതിനാല്‍ സര്‍വീസ്‌ചട്ടം ലംഘിച്ച എം.വി. ജയരാജനെതി-രെ നിയമപരമായി നടപടി സ്വീകരിക്കണമെന്ന്‌ കത്തില്‍ ആവശ്യപ്പെടുന്നു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW