Friday, November 16, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

നികുതിവെട്ടിച്ചവരില്‍നിന്നു ഫണ്ട്‌ സമാഹരിക്കണം: ഷിബു ബേബിജോണ്‍

തിരുവനന്തപുരം : ധനസമാഹരണത്തിന്‌ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ മാത്രം കൈയിട്ടുവാരുന്നതിന്‌ പകരം കേരളത്തില്‍ കച്ചവടം നടത്തി ലാഭമുണ്ടാക്കിയവരില്‍ നിന്നും ഫണ്ട്‌ സമാഹരിക്കണമെന്ന്‌ മുന്‍ മന്ത്രി ഷിബു ബേബിജോണ്‍. വന്‍ നികുതിവെട്ടിപ്പ്‌ നടത്തി ശതകോടീശ്വരരായ ഒരു കൂട്ടം കച്ചവടക്കാരില്‍ നിന്നും ബിസിനസുകാരില്‍ നിന്നും കേരള പുനര്‍നിര്‍മാണത്തിനായി പണം സമാഹരിക്കാന്‍ സര്‍ക്കാരിന്‌ പരിപാടിയില്ലേയെന്ന്‌ അദ്ദേഹം ഫെയസ്‌ബുക്കിലൂടെ ചോദിച്ചു. ഏകദേശം 1.25 ലക്ഷം കോടിയുടെ വിറ്റുവരവ്‌ ഒരുവര്‍ഷം നേടുന്ന വന്‍കിട സ്വര്‍ണക്കച്ചവടക്കാര്‍, കഴുത്തറുപ്പന്‍ ലാഭമുണ്ടാക്കുന്ന ആഢംബര ഹോട്ടല്‍ മേഖല, എന്നിവരില്‍നിന്ന്‌ എത്ര ധനം സമാഹരിക്കുമെന്ന്‌ പറയാന്‍ മടിക്കുന്ന സര്‍ക്കാരാണ്‌ ജനങ്ങളില്‍ നിന്ന്‌ 10,000 കോടി പിരിക്കുന്നത്‌. ദുരന്തത്തില്‍ നിന്നു കരകയറാന്‍ ജീവനക്കാരും, പെന്‍ഷന്‍കാരും മാത്രം പങ്കുവഹിച്ചാല്‍ മതിയോയെന്നും അദ്ദേഹം ചോദിച്ചു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW