Tuesday, November 20, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

ദുരിതാശ്വാസ നിധിയിലേക്ക്‌ കുട്ടികളുടെ സംഭാവന 12.8 കോടി

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വിദ്യാര്‍ഥികള്‍ നല്‍കിയ സംഭാവന 12.8 കോടി. കൈറ്റിന്റെ സമ്പൂര്‍ണ പോര്‍ട്ടലില്‍ ഇന്നലെ വൈകിട്ട്‌ ആറുവരെ രേഖപ്പെടുത്തിയ കണക്കാണിത്‌. കണക്ക്‌ രേഖപ്പെടുത്തിയ 12,855 സ്‌കൂളുകളില്‍ 212 സ്‌കൂളുകള്‍ (സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ.) ഒഴികെ മുഴുവനും സംസ്‌ഥാന സിലബസിലുള്ളതാണ്‌. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയ സ്‌കൂള്‍ (10.05 ലക്ഷം) കോഴിക്കോട്‌ നടക്കാവ്‌ ഗവ. ഗേള്‍സ്‌ വി.എച്ച്‌.എസ്‌.എസും ജില്ല മലപ്പുറവുമാണ്‌ (2.1 കോടി). തുക അടയ്‌ക്കുന്ന സമയത്ത്‌ ചില ശാഖകളില്‍ സാങ്കേതിക അസൗകര്യങ്ങള്‍ കാരണം ശേഖരിച്ച സര്‍വീസ്‌ ചാര്‍ജ്‌ ദുരിതാശ്വാസ ഫണ്ടില്‍ തന്നെ നിക്ഷേപിക്കുമെന്ന്‌ എസ്‌.ബി.ഐ. അധികൃതര്‍ അറിയിച്ചു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW