Thursday, September 13, 2018 Last Updated 18 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

നടന്‍ സാബുമോനെതിരേ നടപടി ആവശ്യപ്പെട്ട്‌ ലസിത പാലയ്‌ക്കല്‍ ഡി.ജി.പിയെ കണ്ടു

തിരുവനന്തപുരം: സാമൂഹിക മാധ്യമംവഴി തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ അവതാരകനും നടനുമായ സാബുമോനെ അറസ്‌റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ലസിത പാലയ്‌ക്കല്‍.
പരാതി നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും തനിക്കു നീതി ലഭിക്കാനുള്ള നടപടി പോലീസില്‍നിന്നുണ്ടായിട്ടില്ലെന്നും താന്‍ കൊടുത്ത പരാതി അനുസരിച്ചല്ല പോലീസ്‌ അനേ്വഷണം നടത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ ആറിനാണ്‌ തലശേരി എ.എസ്‌.പിക്കു പരാതി നല്‍കിയത്‌. പത്തു ദിവസംകൊണ്ടു മറുപടി പറയാമെന്നായിരുന്നു അന്നു കിട്ടിയ ഉറപ്പ്‌. പത്തു ദിവസത്തിനുശേഷം അനേ്വഷിച്ചപ്പോള്‍ കണ്ണൂരില്‍നിന്നു റിപ്പോര്‍ട്ട്‌ വന്നിട്ടില്ലെന്ന്‌ അറിയിച്ചു. സാബുവിനെതിരേ നടപടി ആവശ്യപ്പെട്ട്‌ പാനൂര്‍ സ്‌റ്റേഷനില്‍ സമരം ഇരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണു സംസ്‌ഥാന പോലീസ്‌ മേധാവിയെ നേരില്‍ കണ്ട്‌ പരാതി നല്‍കാന്‍ തീരുമാനിച്ചത്‌. നീതി ലഭിക്കുംവരെ സമരം ചെയ്യും. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഡി.ജി.പി. എന്തു നിലപാടു സ്വീകരിക്കുമെന്ന്‌ അറിഞ്ഞശേഷമേ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കൂവെന്നും ലസിത പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW