Saturday, February 23, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

ജാതിപ്പേരു വിളിച്ചു; പരാതിയുമായി വനിതാ കൗണ്‍സിലര്‍

തൃശൂര്‍: ജാതിപ്പേരു വിളിച്ച്‌ അശ്ലീലഭാഷയില്‍ സംസാരിച്ചതിന്‌ പാര്‍ട്ടി നേതാവിനെതിരേ വനിതാ കൗണ്‍സിലര്‍ പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ്‌ അംഗവും ചാവക്കാട്‌ നഗരസഭ ആറാം വാര്‍ഡ്‌ കൗണ്‍സിലറുമായ ഹിമ മനോജാണ്‌ ഡി.സി.സി. ജനറല്‍ സെക്രട്ടറി യതീന്ദ്രദാസിനെതിരേ പരാതി നല്‍കിയിരിക്കുന്നത്‌.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണു യതീന്ദ്രദാസ്‌ ആക്ഷേപിച്ചതെന്നു ഹിമ പത്രസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണു പോലീസില്‍ പരാതിപ്പെട്ടത്‌.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW