Wednesday, November 21, 2018 Last Updated 25 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.30 AM

മെസിക്കു മാത്രം...

uploads/news/2018/09/248150/8.jpg

ബ്യൂണസ്‌ അയേഴ്‌സ്: അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സി രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക്‌ ഉപയോഗിക്കാത്ത തീരുമാനത്തില്‍ നിലപാടു വ്യക്‌തമാക്കി പരിശീലകന്‍ ലയണല്‍ സ്‌കൊളാനി. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ സ്‌ഥിരം ജഴ്‌സിയാണ്‌ 10-ാം നമ്പര്‍. മെസി ടീമില്‍ തിരിച്ചെത്തിയാല്‍ നല്‍കാന്‍ വേണ്ടി വെച്ചിരിക്കുകയാണെന്നാണു സ്‌കൊളാനി വ്യക്‌തമാക്കിയത്‌.
അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സി സൗഹൃദ മത്സരങ്ങള്‍ക്ക്‌ ഉപയോഗിക്കാത്തത്‌ എന്തു കൊണ്ടാണെന്നു മനസിലാവുന്നില്ലെന്ന്‌ ടീമിലെ ഗോള്‍കീപ്പര്‍ റൊമെരോ സാമൂഹിക മാധ്യമങ്ങളിലൂടെ കുറിച്ചിരുന്നു. മെസി ടീമിലുള്ളപ്പോള്‍ ആ ജഴ്‌സി നല്‍കുകയും അല്ലാത്തപ്പോള്‍ മറ്റു താരങ്ങള്‍ക്കു നല്‍കുകയുമാണ്‌ പിന്തുടര്‍ന്നിരുന്ന കീഴ്‌വഴക്കമെന്നും ഇപ്പോള്‍ പിന്തുടരാത്തത്‌ എന്തുകൊണ്ടാണെന്നു വ്യക്‌തമല്ലെന്നുമാണു റൊമേരോ പറഞ്ഞത്‌. ഇതിനു പുറകേയാണ്‌ സ്‌കൊളാനിയുടെ വെളിപ്പെടുത്തല്‍.
ലോകകപ്പില്‍ ഓരോ താരങ്ങള്‍ക്കും ഓരോ നമ്പര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ടായിരുന്നുവെന്നും അതു ടീമിലെത്തുന്ന മുറയ്‌ക്ക് അവര്‍ക്കു തിരിച്ചു നല്‍കുമെന്ന്‌ സ്‌കൊളാനി പറഞ്ഞു. മെസിയുടെ പത്താം നമ്പര്‍ താരത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം ദേശീയ ടീമില്‍ തുടരുമോ വേണ്ടെയോയെന്നു തീരുമാനമെടുക്കുന്നതു കാത്തിരിക്കുമെന്നും സ്‌കൊളാനി വ്യക്‌തമാക്കി.

Ads by Google
Thursday 13 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW