Thursday, September 13, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.30 AM

തോറ്റത്‌ വലിയ കാര്യമല്ലെന്ന്‌ കോഹ്ലി

uploads/news/2018/09/248148/6.jpg

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പര കൈവിട്ടെങ്കിലും കഴിഞ്ഞ 15 വര്‍ഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ടീമാണ്‌ തന്റേതെന്ന്‌ നായകന്‍ വിരാട്‌ കോഹ്ലി. ഓവലില്‍ നടന്ന അഞ്ചാം ടെസ്‌റ്റിന്‌ ശേഷം നടന്ന പത്രസമ്മേളനത്തിലാണ്‌ കോഹ്ലിയുടെ പ്രതികരണം.
കോച്ച്‌ രവി ശാസ്‌ത്രിയും ഇതേ അഭിപ്രായക്കാരനാണ്‌. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ മികച്ച ടീം എന്നായിരുന്നു ശാസ്‌ത്രിയുടെ വിശേഷണം. ഇതിനോട്‌ യോജിക്കുന്നെന്നായിരുന്നു കോഹ്ലി വ്യക്‌തമാക്കിയത്‌. നമ്മളാണ്‌ മികച്ചതെന്ന്‌ നമ്മള്‍ വിശ്വസിക്കണം. ഇന്ത്യ മികച്ച ടീമല്ല എന്നു കരുതുന്നത്‌ ആളുകളുടെ അഭിപ്രായം മാത്രമാണ്‌. ടീമിന്റെ തോല്‍വി മാത്രം കണക്കിലെടുത്താണ്‌ ആളുകള്‍ സംസാരിക്കുന്നത്‌. സമ്മര്‍ദം താങ്ങാനാകാത്ത ചില സമയങ്ങളുണ്ടായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെയായിരുന്നു സമ്മര്‍ദ്ദം. ഇംഗ്ലണ്ട്‌ അവസരം നന്നായി മുതലെടുത്തു. ഇന്ത്യന്‍ ടീമില്‍ വലിയ തോതില്‍ തിരുത്തേണ്ട എന്തെങ്കിലുമുണ്ടെന്നു തോന്നുന്നില്ലെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. ആരും ഞങ്ങളുടെ മനോഭാവത്തെ സംശയിക്കില്ല എന്ന്‌ എനിക്കറിയാം.
ാരണം ഓരോ മത്സരവും വിജയിക്കണമെന്ന്‌ അടങ്ങാത്ത ആഗ്രഹം ഞങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു. നമ്മുടെ കളിയില്‍ പുരോഗതിയുണ്ടെങ്കിലും തോല്‍വിയും വിജയവും ഒരുപോലെ മുന്നില്‍ കാണുമ്പോള്‍ ചില നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടിവരും.. പക്ഷേ എതിരാളികള്‍ മത്സരത്തിലേക്ക്‌ തിരിച്ചുവരാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണം. കോഹ്ലി കൂട്ടിച്ചേര്‍ത്തു. അഞ്ച്‌ ടെസ്‌റ്റുകളുടെ പരമ്പര 4-1 നാണ്‌ ഇംഗ്ലണ്ട്‌ നേടിയത്‌.

Ads by Google
Thursday 13 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW