Wednesday, November 21, 2018 Last Updated 55 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.30 AM

ക്ര?യേഷ്യയെ സ്‌പെയിന്‍ മുക്കി

uploads/news/2018/09/248147/5.jpg

എല്‍ഷെ: ലോകകപ്പ്‌ ഫുട്‌ബോള്‍ റണ്ണര്‍ അപ്പായ ക്ര?യേഷ്യയെ സ്‌പെയിന്‍ എതിരില്ലാത്ത ആറു ഗോളിനു തകര്‍ത്തു. യുവേഫ നേഷന്‍സ്‌ കപ്പില്‍ സ്‌പെയിന്റെ സ്വന്തം ഗ്രൗണ്ടിലായിരുന്നു മത്സരം.
ക്ര?യേഷ്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്‌. ലൂകാ മോഡ്രിച്ച്‌, ഇവാന്‍ റാകിറ്റിച്ച്‌ തുടങ്ങിയ മുന്‍നിര താരങ്ങള്‍ അണിനിരന്നെങ്കിലും ക്ര?യേഷ്യക്ക്‌ ഒരു ഗോള്‍ പോലും മടക്കാനായില്ല. 24-ാം മിനിറ്റില്‍ സോള്‍ നിഗ്വേസ്‌ നേടിയ ഗോളിലൂടെ സ്‌പെയ്‌ന്‍ ലീഡ്‌ നേടി. നിഗ്വേസിന്റെ ജന്മനാട്‌ കൂടിയാണ്‌ എല്‍ഷെ. 33ാ-ം മിനിറ്റില്‍ മാര്‍കോ അസെന്‍സിയോ സ്‌പെയ്‌ന്റെ ലീഡ്‌ ഇരട്ടിയാക്കി.
രണ്ടു മിനിറ്റിനുള്ളില്‍ ക്ര?യേഷ്യയെ വീണ്ടും ഞെട്ടി. ഗോള്‍കീപ്പര്‍ ലോവ്‌റെ കാലിനിച്ച്‌ സെല്‍ഫ്‌ ഗോള്‍ വഴങ്ങിതാണ്‌ അവരെ ഞെട്ടിച്ചത്‌. രണ്ടാം പകുതിയില്‍ റോഡിഗ്രോ മൊറേനോ, നായകന്‍ സെര്‍ജിയോ റാമോസ്‌, ഇസ്‌കോ എന്നിവരും ലക്ഷ്യം കണ്ടു. വെംബ്ലിയില്‍ നടന്ന നാലാം ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്‌പെയ്‌ന്‍ ഇംഗ്ലണ്ടിനെ (2-1) തോല്‍പ്പിച്ചിരുന്നു. രണ്ട്‌ കളികളില്‍നിന്ന്‌ ആറു പോയിന്റുമായി സ്‌പെയ്‌ന്‍ ഗ്രൂപ്പ്‌ നാലില്‍ ഒന്നാമതാണ്‌. ജൂണില്‍ നടക്കുന്ന ഫൈനല്‍സില്‍ കടക്കാന്‍ അവര്‍ക്കിനി രണ്ട്‌ കളികളില്‍നിന്നു രണ്ട്‌ പോയിന്റ്‌ മതി. ഇംഗ്ലണ്ടിനെതിരേ കളിച്ച ടീമില്‍നിന്നു മൂന്നു മാറ്റങ്ങളുമായാണു സ്‌പെയിന്‍ കളിച്ചത്‌. ഹൊസെ ഗായാ, ഡാനി സെബായോസ്‌, അസെന്‍സിയോ എന്നിവര്‍ ഇന്നലെ കളിച്ചു. ആറ്‌ റയാല്‍ മാഡ്രിഡ്‌ താരങ്ങളെ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിപ്പിക്കുന്ന ആദ്യ സ്‌പാനിഷ്‌ കോച്ചെന്ന നേട്ടം ലൂയിസ്‌ എന്റികെ്വ ഇന്നലെ സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ ലോകകപ്പ്‌ സെമി ഫൈനലിസ്‌റ്റുകളായ ബെല്‍ജിയം ഐസ്ലന്‍ഡിനെ 3-0 ത്തിനു തോല്‍പ്പിച്ചു. ഈഡന്‍ ഹസാഡ്‌സ് 29-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ലുക്കാക്കുവിനെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച പെനാല്‍റ്റിയാണു ഹസാഡ്‌ഡ് ഗോളാക്കിയത്‌. സ്വീര്‍ ഇന്‍ഗാസണാണ്‌ ലുക്കാക്കുവിനെ വീഴ്‌ത്തിയത്‌. രണ്ട്‌ മിനിറ്റിനു ശേഷം ലുക്കാക്കു തന്നെ ബെല്‍ജിയത്തിനു ലീഡ്‌ നേടിക്കൊടുത്തു. വിന്‍സെന്റ്‌ കോംപാനിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ കീപ്പര്‍ ഹാനസ്‌ ഹാല്‍ഡോസണ്‍ തടുത്തെങ്കിലും റീബൗണ്ട്‌ കിട്ടിയത്‌ ലുക്കാക്കുവിന്‌. കിട്ടിയ അവസരം സൂപ്പര്‍ താരം പാഴാക്കിയില്ല. കളി തീരാന്‍ ഒന്‍പത്‌ മിനിറ്റ്‌ ശേഷിക്കേ ലുക്കാക്കു വീണ്ടും ഐസ്ലന്‍ഡിന്റെ വല കുലുക്കി. ഡ്രൈസ്‌ മെര്‍ട്ടന്‍സിന്റെ ക്രോസ്‌ ക്ലോസ്‌ റേഞ്ച്‌ ഷോട്ടിലൂടെയാണു ലുക്കാക്കു വലയിലാക്കിയത്‌. ലിസ്‌റ്ററില്‍ നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട്‌ വിജയ വഴിയില്‍ തിരിച്ചെത്തി. 54-ാം മിനിറ്റില്‍ മാര്‍കസ്‌ റഷ്‌ഫോഡ്‌ നേടിയ ഗോളാണ്‌ ഇംഗ്ലണ്ടിനെ ജയിപ്പിച്ചത്‌.

Ads by Google
Thursday 13 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW