Sunday, November 18, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.30 AM

21-ാം നൂറ്റാണ്ടിലെ പന്ത്‌ ...

uploads/news/2018/09/248146/4.jpg

ഓവല്‍: ഇംഗ്ലണ്ടിന്റെ ലെഗ്‌ സ്‌പിന്നര്‍ ആദില്‍ റഷീദിന്റെ 'മാന്ത്രിക പന്ത'ാണ്‌ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ സെഞ്ചുറിയടിച്ചുനിന്ന ലോകേഷ്‌ രാഹുല്‍ പുറത്തായത്‌ ആ പന്തിലാണ്‌. ലെഗ്‌ സ്‌റ്റമ്പിനു വെളിയില്‍ പിച്ച്‌ ചെയ്‌ത പന്തിനെ നിരുപദ്രവമെന്നു കണ്ട്‌ രാഹുല്‍ കളിക്കാതെ വിട്ടു. 10 ഡിഗ്രിയില്‍ തിരിഞ്ഞ പന്ത്‌ ഇന്ത്യന്‍ താരത്തിന്റെ ഓഫ്‌ സ്‌റ്റമ്പ്‌ ഇളക്കി. 21-ാം നൂറ്റാണ്ടിലെ പന്തെന്നാണ്‌ ആരാധകര്‍ ഇതിനു വിശേഷണം ചാര്‍ത്തിയത്‌.
'മാന്ത്രിക പന്ത്‌' മത്സരത്തിന്റെ വഴിമാറ്റി. രാഹുല്‍ - ഋഷഭ്‌ പന്ത്‌ കൂട്ടുകെട്ട്‌ ഇന്ത്യയെ കരകയറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ആദിലിന്റെ ആ രണ്ട്‌ പന്തുകള്‍ മത്സരം ഇംഗ്ലണ്ടിന്‌ അനുകൂലമാക്കി. രണ്ട്‌ റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രാഹുലിന്റേയും ഋഷഭിന്റേയും ചെറുത്ത്‌ ഫനില്‍പ്പ്‌ അവസാനിച്ചു. ഇംഗ്ലണ്ട്‌ പുതിയ പന്തെടുക്കാന്‍ ആലോചിക്കവേയായിരുന്നു വിക്കറ്റ്‌ വീണത്‌. ഓസ്‌ട്രേലിയയുടെ ഇതിഹാസ ലെഗ്‌ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍ എറിഞ്ഞ പന്തുമായാണ്‌ ആദില്‍ റഷീദിനെ താരതമ്യപ്പെടുത്തുന്നത്‌. 1993 ല്‍ നടന്ന ഓള്‍ഡ്‌ട്രാഫോഡ്‌ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്റെ മൈക്ക്‌ ഗാറ്റിങ്ങിനെ പുറത്താക്കാനാണ്‌ വോണ്‍ 'നൂറ്റാണ്ടിലെ പന്തെറിഞ്ഞത്‌'. ലെഗ്‌ സ്‌റ്റമ്പിനു വെളിയില്‍ പിച്ച്‌ ചെയ്‌ത പന്തിനെ ഗാറ്റിങ്ങും വിട്ടുകളഞ്ഞു. ഗാറ്റിങ്ങിന്റെ ബാറ്റിനെ മറികടന്ന്‌ പന്ത്‌ ഓഫ്‌ സ്‌റ്റമ്പ്‌ തെറുപ്പിച്ചു. 'വോണ്‍ ഗാറ്റിങ്‌' എന്ന അപരനാമവും ആ പന്തിനു ലഭിച്ചു.

Ads by Google
Thursday 13 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW