Thursday, September 13, 2018 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.30 AM

സാഫ്‌ കപ്പ്‌: പാകിസ്‌താനെ തകര്‍ത്ത്‌ ഇന്ത്യ ഫൈനലില്‍

uploads/news/2018/09/248143/1.jpg

ധാക്ക: പാകിസ്‌താനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ഇന്ത്യ സാഫ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു.
നിലവിലെ ചാമ്പ്യനായ ഇന്ത്യക്കു വേണ്ടി മന്‍വീര്‍ സിങ്‌ രണ്ട്‌ ഗോളും സുമിത്‌ പാസി ഒരു ഗോളുമടിച്ചു. കളി തീരാന്‍ രണ്ട്‌ മിനിറ്റ്‌ ശേഷിക്കേ ഹസന്‍ ബാഷിറിലൂടെ പാകിസ്‌താന്‍ ഒരു ഗോള്‍ മടക്കി. ഇന്ത്യയുടെ ലാലിസുല ചാങ്‌തെയും പാകിസ്‌താന്റെ മൊഹ്‌സിന്‍ അലിയും ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു. പരുക്കന്‍ അടവുകളിലൂടെയാണു മത്സരം മുന്നേറിയത്‌. പാകിസ്‌താന്റെ അബ്‌സുല നാസിര്‍ ഖ്വാസി, മഹ്‌മൂദ്‌ ഖാന്‍ എന്നിവരും മന്‍വീര്‍ സിങ്‌ വിനിത്‌ റായ്‌ എന്നിവരും മഞ്ഞക്കാര്‍ഡ്‌ കണ്ടു. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക്‌ ശേഷമാണ്‌ ഗോളുകള്‍ വീണത്‌.
ഇന്ത്യയുടെ മൂന്നാം ഗോള്‍ പകരക്കാരനായി ഇറങ്ങിയ സുമീത്‌ പാസിയുടെ ബൂട്ടില്‍ നിന്നായിരുന്നു. 88-ാം മിനിറ്റില്‍ ഹസന്‍ ബഷീര്‍ പാകിസ്‌താന്റെ ആശ്വാസ ഗോള്‍ നേടി. 86-ാം മിനിറ്റിലാണ്‌ ചാങ്‌തെയും പാതിസ്‌താന്റെ മുഹ്‌സിന്‍ അലിയും ചുവപ്പു കാര്‍ഡ്‌ കണ്ട്‌ പുറത്തായത്‌. എട്ടാമത്തെ കിരീടം ലക്ഷ്യമിട്ടാണ്‌ ഇന്ത്യ ഫൈനലില്‍ കളിക്കുക. 4-4-2 ഫോര്‍മേഷനിലാണ്‌ ഇന്ത്യന്‍ കോച്ച്‌ സ്‌റ്റീഫന്‍ കോണ്‍സ്‌റ്റാന്റീന്‍ താല്‍പര്യപ്പെട്ടത്‌. 4-2-3-1 ഫോര്‍മേഷനിലാണു പാക്‌ കോച്ച്‌ നൗഗീറ ടീമിനെ കളിപ്പിച്ചത്‌. പാകിസ്‌താന്‍ ഒന്നാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ നിരയെ മുന്നേറാന്‍ അനുവദിക്കാതെ പ്രത്യാക്രമണങ്ങള്‍ നടത്താന്‍ അവര്‍ക്കായി. 49-ാം മിനിറ്റിലാണ്‌ പാക്‌ പൂട്ട്‌ തകര്‍ന്നത്‌. മലയാളി താരം ആഷിഖ്‌ കരൂണിയനാണ്‌ ഗോളിനു വഴിമരുന്നിട്ടത്‌. കരൂണിയന്റെ പ്രതിരോധക്കാര്‍ക്കിടയിലൂടെയുള്ള ക്രോസ്‌ മന്‍വീര്‍ ലക്ഷ്യത്തിലെത്തിച്ചു. 69-ാം മിനിറ്റില്‍ പാക്‌ പ്രതിരോധത്തിന്റെ പരിചയക്കുറവ്‌ ഇന്ത്യ മുതലാക്കി. ചാങ്‌തെ മൂന്ന്‌ പ്രതിരോധക്കാരെ മറികടന്നു നല്‍കിയ പന്ത്‌ വിനിത്‌ മന്‍വീറിനു മറിച്ചു നല്‍കി. ഇത്തവണയും മന്‍വീറിനു പിഴച്ചില്ല.

Ads by Google
Thursday 13 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW