Wednesday, June 26, 2019 Last Updated 44 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

അടുത്ത പ്രതിസന്ധി മുദ്രാ വായ്‌പ: മുന്നറിയിപ്പുമായി രഘുറാം രാജന്‍

uploads/news/2018/09/248080/6.jpg

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ്‌ മേഖല അടുത്തതായി നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധി മുദ്രാ വായ്‌പകളില്‍ നിന്നായിരിക്കുമെന്ന്‌ ആര്‍.ബി.ഐ. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്‌തിയുമായി ബന്ധപ്പെട്ട്‌ പാര്‍ലമെന്റിന്റെ എസ്‌റ്റിമേറ്റ്‌സ്‌ കമ്മിറ്റിക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു മുന്നറിയിപ്പ്‌. 2008 ലെ ലോകസാമ്പത്തിക പ്രതിസന്ധി പ്രവചിച്ചയാളാണു രഘുറാം രാജന്‍. 17 പേജുള്ള റിപ്പോര്‍ട്ടിലാണു പരാമര്‍ശമുള്ളത്‌. അസംഘടിത മേഖലയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും സ്വയം സഹായസംരംഭങ്ങള്‍ക്കും നല്‍കുന്ന വായ്‌പയാണ്‌ മുദ്ര. അടുത്ത പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കണം. കഴിഞ്ഞതിനെക്കുറിച്ചു മാത്രമല്ല പരിശോധിക്കേണ്ടത്‌. വലിയ തോതില്‍ വായ്‌പകള്‍ നല്‍കുന്നതില്‍നിന്നും വായ്‌പകള്‍ എഴുതിത്തള്ളുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും റിപ്പോര്‍ട്ടില്‍ രഘുറാം രാജന്‍ നിര്‍ദേശിച്ചു. സാമ്പത്തിക തട്ടിപ്പുകാരെക്കുറിച്ചു താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി രഘുറാം രാജന്‍ പറഞ്ഞതു വിവാദമായിരുന്നു. ഇതു നരേന്ദ്ര മോഡി സര്‍ക്കാരിനെ ഉദ്ദേശിച്ചാണെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല ആരോപിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചാണ്‌ അദ്ദേഹം പറഞ്ഞതെന്നു കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും പറഞ്ഞു. ഏതു പ്രധാനമന്ത്രിയെക്കുറിച്ചാണു പറഞ്ഞതെന്നു രഘുറാം രാജന്‍ വ്യക്‌തമാക്കിയിരുന്നില്ല.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW