Wednesday, November 21, 2018 Last Updated 26 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

സിദ്ദുവിനെ പിഴ ചുമത്തി വിട്ടയച്ച കേസ്‌ പുനഃപരിശോധിക്കുന്നു

uploads/news/2018/09/248079/5.jpg

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ്‌ താരവും കോണ്‍ഗ്രസ്‌ നേതാവുമായ നവജ്യോത്‌ സിങ്‌ സിദ്ദുവിനെ നിസാര പിഴ ചുമത്തി വിട്ടയച്ച നരഹത്യാക്കേസ്‌ സുപ്രീം കോടതി പുനഃപരിശോധിക്കുന്നു. 20 വര്‍ഷം മുമ്പുള്ള കേസില്‍ സിദ്ദുവിനു തടവുശിക്ഷ നല്‍കേണ്ടതുണ്ടോ എന്നാകും കോടതി പരിശോധിക്കുക.
1998 ഡിസംബര്‍ 27 നാണു കേസിനാസ്‌പദമായ സംഭവം. സിദ്ദുവും സുഹൃത്ത്‌ രുപീന്ദര്‍ സിങ്‌ സന്ധുവും പട്യാലയില്‍വച്ച്‌ ഗുര്‍നാം സിങ്‌ എന്നയാളുമായി പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന്‌ രണ്ടുപേരും ചേര്‍ന്ന്‌ ഗുര്‍നാം സിങ്ങിനെ കാറില്‍നിന്നു വലിച്ചിറക്കി മര്‍ദിച്ചെന്നാണ്‌ ആരോപണം. ഗുര്‍നാം സിങ്‌ പിന്നീട്‌ മരിച്ചു. മരണത്തില്‍ സിദ്ദുവിനു പങ്കുണ്ടെന്നതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഈ വര്‍ഷം മേയില്‍ 1,000 രൂപ പിഴ ചുമത്തി സിദ്ദുവിനെ വിട്ടയച്ചിരുന്നു. ഇപ്പോള്‍ പഞ്ചാബില്‍ മന്ത്രിയാണു സിദ്ദു.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW