Thursday, September 13, 2018 Last Updated 59 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

മിന്നലാക്രമണം: പാക്‌ നായകളെ തളച്ചത്‌ പുലിമൂത്രം ഉപയോഗിച്ച്‌

uploads/news/2018/09/248078/4.jpg

പുനെ: 2016ല്‍ പാക്‌ അതിര്‍ത്തി കടന്ന്‌ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ പുലിമൂത്രവും "ആയുധ"മായെന്നു വെളിപ്പെടുത്തല്‍. ആക്രമണത്തിന്റെ ഭാഗമായിരുന്ന ലഫ്‌. ജനറല്‍(റിട്ട.) ആര്‍.ആര്‍. നിമ്പോര്‍ക്കറാണ്‌ ഇന്ത്യന്‍ തന്ത്രം വിശദീകരിച്ചത്‌. ബാജിറാവു പേഷ്വാ ശൗര്യ പുരസ്‌കാരം സ്വീകരിച്ച്‌ പുനെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 സെപ്‌റ്റംബര്‍ 29, 29 തീയതികളിലായിരുന്നു ആക്രമണം. ആക്രമണത്തിനു മുമ്പു തന്നെ മേഖലയുടെ പ്രത്യേകത പഠിച്ചിരുന്നു. ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാകിസ്‌താനിലെ നായകള്‍ കുരച്ചുചാടുമെന്ന ഭീഷണിയുണ്ടായിരുന്നു. എന്നാല്‍, ഈ മേഖലയില്‍ രാത്രികാലങ്ങളില്‍ നായകളെ പുലി ആക്രമിക്കുന്നത്‌ പതിവായിരുന്നു. അതിനാലാണു ധ്രുവ്‌ ഹെലികോപ്‌റ്ററില്‍ ഇറങ്ങിയ സൈനികര്‍ പുലിമൂത്രം കൂടി കരുതിയത്‌. ഇതു വിതറുകയും ചെയ്‌തു. എന്തായാലും പരീക്ഷണം വിജയിച്ചു. പട്ടികളുടെ ശല്യമുണ്ടായില്ല. - അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW